• HOME
  • »
  • NEWS
  • »
  • film
  • »
  • 'മോഹൻലാലിന്റെ ഛായയുളള കുട്ടി വലുതാവുമ്പോ മമ്മൂട്ടിയായ മാറിയകാലമൊക്കെ പോയി'; പെർഫെക്റ്റ് കാസ്റ്റിങ് എന്നാൽ ഇതാണ്

'മോഹൻലാലിന്റെ ഛായയുളള കുട്ടി വലുതാവുമ്പോ മമ്മൂട്ടിയായ മാറിയകാലമൊക്കെ പോയി'; പെർഫെക്റ്റ് കാസ്റ്റിങ് എന്നാൽ ഇതാണ്

'ജയ ജയ ജയ ജയ ഹേ'യിൽ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച അതേമുഖച്ഛായയുള്ള കുട്ടി ആരാണ്?

'ജയ ജയ ജയ ജയ ഹേ'യിലെ രംഗം

'ജയ ജയ ജയ ജയ ഹേ'യിലെ രംഗം

  • Share this:

    വെള്ളാരംകണ്ണുള്ള കുട്ടി വലുതാവുമ്പോൾ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടിയായി മാറുന്നു. മലയാള സിനിമയിൽ പല പല സിനിമകളിലായി കാണാൻ കഴിഞ്ഞൊരു പ്രതിഭാസമാണിത്. ഇത്തരത്തിൽ കുട്ടിയും നമ്മുടെ നായകൻ, അല്ലെങ്കിൽ നായികയുമായി എന്തുബന്ധമെന്ന് പ്രേക്ഷകർക്കും പലകുറി തോന്നിയിരിക്കാം. നടന്റെയോ നടിയുടെയോ ബാല്യകാലം അവതരിപ്പിക്കാൻ ഒരു കുട്ടി വേണം എന്നതിൽക്കവിഞ്ഞ് മറ്റൊരു പരിഗണന ഇത്തരം കാസ്റ്റിംഗിൽ കണ്ടെന്നു വരില്ല.

    Also read: ജയ ഹേ, ജയ ഇങ്ങനെയാണ് ഹേ, ജയ ജയിക്കാൻ അറിയാവുന്നവളാണ് ഹേ; ‘ജയ ജയ ജയ ജയ ഹേ’ റിവ്യൂ

    പക്ഷെ ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറിയ ‘ജയ ജയ ജയ ജയ ഹേ’യിലെ കാസ്റ്റിങ് മികവ് പലരുടെയും ശ്രദ്ധയിൽപ്പെട്ടു കഴിഞ്ഞു. ദർശന രാജേന്ദ്രന്റെ ജയഭാരതി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയാണ് ചർച്ചാവിഷയം. ദർശനയുടെ മുഖഛായ മാത്രമല്ല, ചുരുളൻ തലമുടി പോലും ഈ കുട്ടിക്ക് പകർത്തിവെച്ച പോലുണ്ട്. സജു മാത്യു എന്ന പ്രേക്ഷകൻ ഇതേക്കുറിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധ നേടുകയാണ്.

    ‘മോഹൻലാലിന്റെ ഛായയുണ്ടായിരുന്ന കുട്ടി വലുതാവുമ്പോ മമ്മൂട്ടിയായി മാറിയിരുന്ന കാലമൊക്കെ പോയി. പെർഫെക്റ്റ് കാസ്റ്റിംഗ്,’ എന്ന് ജയ ജയ ജയ ജയ ഹേയിലെ കുട്ടിയുടെ ചിത്രം പോസ്റ് ചെയ്തുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    കാസ്റ്റിങ് പ്രശ്നങ്ങൾ മലയാള സിനിമയിൽ പലകുറി ഉണ്ടായിരുന്നെങ്കിലും, പലരും അമ്പരപ്പോടെ നോക്കിക്കണ്ട ഒരു കഥാപാത്രാവിഷ്കാരമാണ് ‘മെയ്ഡ് ഇൻ USA’ എന്ന സിനിമയിലെ കാവേരിയുടെ കഥാപാത്രം. വന്ദന എന്ന കാവേരി കഥാപാത്രത്തിന്റെ ബാല്യകാലത്തിൽ അതേ മുഖഛായയുള്ള കുട്ടിയെ കണ്ടെത്തിയതെങ്ങനെ എന്ന ചോദ്യം ഉയർന്നിരുന്നു.

    പലരും അത്ഭുതത്തോടെ നോക്കിക്കണ്ട ആ കാസ്റ്റിംഗിന് പിന്നിലെ രഹസ്യം ഇത്രയും മാത്രമായിരുന്നു. ആ കുട്ടി കാവേരിയല്ലാതെ മറ്റാരുമായിരുന്നില്ല. നടിയുടെ കുട്ടിക്കാലത്ത്, രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘അമ്മാനംകിളി’ എന്ന സിനിമ പുറത്തിറങ്ങിയില്ല. അതിലെ രംഗങ്ങൾ വളരെ വർഷങ്ങൾക്ക് ശേഷം താൻ തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രത്തിൽ അദ്ദേഹം ഉൾപ്പെടുത്തുകയായിരുന്നു. മാധവൻ അവതരിപ്പിച്ച റോബി തോമസ് എന്ന കഥാപാത്രത്തിന്റെയും നായികയുടെയും കഴിഞ്ഞകാലം ചിത്രീകരിച്ച ഗാനരംഗത്തിൽ ഇതും ചേർത്താണ് അവതരിപ്പിച്ചത്.

    Summary: The casting in Basil Joseph- Darshana Rajendran film ‘Jaya Jaya Jaya Jaya Hey’ is praised for raising the bar. The young woman who portrays Darshana Rajendran’s character in his early years is praised for her resemblance to the actor. A Facebook post about this was created by a viewer

    Published by:user_57
    First published: