തിരുവനന്തപുരം: തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ കേരള രാജ്യാന്തര മേളയിലെ ഏക പ്രദര്‍ശനം ഡിസംബർ 11ന്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നിള തിയേറ്ററിലാണ് പ്രദര്‍ശനം. ദി ഹ്യൂമന്‍ സ്പിരിറ്റ് :ഹോപ്പ് ആന്റ് റീബില്‍ഡിംഗ് വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
1924 ല്‍ കുട്ടനാട്ടിലെ പ്രളയകാലത്ത് വീടിനു മുകളില്‍ ഒറ്റപ്പെട്ടുപോയ അപ്പു എന്ന നായയുടെ അതിദാരുണമായ മരണമാണ് ചിത്രത്തിന്റെ പ്രമേയം. കായലിന് നടുവില്‍ കഥയിലെ വീടും പരിസരവും പുനഃസൃഷ്ടിച്ചാണ് ഈ ഹ്രസ്വചിത്രം തയ്യാറാക്കിയത്.
എന്നിട്ടും പ്രവാചകൻറെ ചിത്രം പ്രദർശിപ്പിക്കാൻ വിലക്ക്: മജീദ് മജീദി
ഡാര്‍ക്ക് റൂം, പോയിസണസ് റോസസ്, വിഡോ ഓഫ് സൈലന്‍സ്, ദി സൈലന്‍സ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ മത്സര ചിത്രങ്ങളടക്കം 64 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഈ ദിവസം നടക്കുന്നത്. ലോകസിനിമാ വിഭാഗത്തിലെ ഫോക്സ്ട്രോട്ട്, വുമണ്‍ അറ്റ് വാര്, ക്രിസ്റ്റല്‍ സ്വാന് എന്നിവയുള്‍പ്പെടെ 16 ചിത്രങ്ങളുടെ അവസാന പ്രദര്‍ശവും ചൊവ്വാഴ്ചയാണ്.
ജൂറി അംഗം അഡോള്‍ഫോ അലിക്സ് ജൂനിയറിന്റെ ഫിലിപ്പൈന്‍ ചിത്രം ഡാര്‍ക്ക് ഈസ് ദ നൈറ്റും പ്രദര്‍ശനത്തിനുണ്ട്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ വിനു എ.കെ യുടെ ബിലാത്തിക്കുഴല്‍, വിപിന്‍ വിജയുടെ പ്രതിഭാസം എന്നിവയുടെ ആദ്യ പ്രദര്‍ശനവുമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.