റഷ്യയിൽ വച്ച് നടന്ന ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ ജയരാജ് സംവിധാനം ചെയ്ത 'ഹാസ്യം' മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ജയരാജ് തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയത്. ജയരാജിൻ്റെ നവരസ സീരീസിലെ ഒന്നാണ് 'ഹാസ്യം'. ഹരിശ്രീ അശോകൻ നായകനായെത്തുന്ന ചിത്രം ജഹാംഗീർ ഷംസിയാണ് നിർമ്മിച്ചിരിക്കുന്നത്.
ജയരാജിന്റെ 'നവരസ' സീരീസിലെ എട്ടാമത്തെ ചിത്രമാണ് 'ഹാസ്യം'. ശാന്തം, കരുണം, ഭീഭത്സം, അത്ഭുതം, വീരം, ഭയാനകം, രൗദ്രം തുടങ്ങിയവയാണ് 'നവരസ' സീരീസിലെ മറ്റു ചിത്രങ്ങൾ. ഒൻപതു മാനസികാവസ്ഥകൾ വരച്ചു ചേർക്കുവാൻ ശ്രമിക്കുന്നതാണ് ഈ ചിത്രങ്ങൾ.
ഹരിശ്രീ അശോകൻ 'ജപ്പാൻ' എന്ന് വിളിപ്പേരുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏതു വിധേനെയെയും കാര്യം നടത്തിയെടുക്കാൻ കഴിവുള്ള വ്യക്തിയാണ് 'ജപ്പാൻ'.
ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ മൃതശരീരങ്ങൾ രഹസ്യമായി എത്തിച്ചുകൊടുക്കുന്ന ജോലിയാണ് 'ജപ്പാൻ' ചെയ്യുന്നത്. സിനിമയുടെ പേര് ഹാസ്യം എന്നാണെങ്കിലും 'ബ്ലാക്ക് കോമഡി' വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്.
ജപ്പാന്റെ ഭാര്യ കത്രീന തൂപ്പുജോലിക്കാരിയാണ്. സബിത ജയരാജ് ആണ് ഈ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.
2000 മുതലാണ് ജയരാജിന്റെ നവരസ സീരീസ് ആരംഭിക്കുന്നത്.
Also read: കെ.ഡി. കമ്പനിയുടെ കണ്ണപ്പൻ മുതലാളിക്ക് പിറന്നാൾ ആശസയുമായി ദാസപ്പൻ മുതലാളികണ്ണപ്പനും ദാസപ്പനും ദേവൂട്ടിയും അവരുടെ കെ.ഡി. കമ്പനിയും മലയാളത്തിൽ ഇറങ്ങിയിട്ട് 21 വർഷങ്ങൾ തികയുന്നു. വിദ്യാഭ്യാസം കുറവെങ്കിലും വിജയകരമായി ബിസിനസ് നടത്തി, ഒരുകാലത്ത് ജീവിക്കാനിറങ്ങി തിരിച്ച പലയിടങ്ങളും സ്വന്തമാക്കുന്ന കണ്ണപ്പനായി സുരേഷ് ഗോപിയും ദാസപ്പനായി ലാലും വേഷമിട്ടു. കൂടാതെ ഇരുവരുടെയും അനുജത്തി ദേവൂട്ടിയായി കാവ്യാ മാധവൻ വേഷമിട്ടു.
അടിപിടിയും ചില്ലറ കച്ചവടങ്ങളുമായി നടന്ന കണ്ണേട്ടനെയും ദാസേട്ടനെയും ബിസിനെസ്സുകാരാക്കി മാറ്റുന്നതിൽ ദേവൂട്ടിക്കും ഒരു ചെറിയ പങ്കുണ്ട്. ദേവൂട്ടി കുട്ടിയായിരിക്കെ ചേട്ടന്മാരുടെ സംരംഭത്തിന് നൽകിയ പേരാണ് കെ.ഡി. കമ്പനി. ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് സ്കൂൾ വിദ്യാർത്ഥിനിയായ ദേവൂട്ടി ആ പേര് കണ്ടെത്തിയത്.
ഇന്നും മനസ്സിന് കുളിർമയേകുന്ന സിനിമയായി കണ്ടിരിക്കാവുന്ന തെങ്കാശിപ്പട്ടണത്തിന്റെ ഓർമ്മയിൽ അന്നത്തെ ദാസപ്പനായ ലാൽ കൂട്ടുകാരനായ കണ്ണപ്പനെ അവതരിപ്പിച്ച സുരേഷ് ഗോപിക്ക് ആശംസയേകുന്നു. 'ഇതുപോലുള്ള ദിവസങ്ങൾ വീണ്ടും വീണ്ടും ഉണ്ടാവട്ടെ' എന്നാണ് ആ പഴയ ഓർമ്മ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ലാലിന് പറയാനുള്ളത്.
Summary: Malayalam movie Hasyam won a prestigious award at the renowned Cheboksary International Film Festival in Russia. The film, directed and scripted by Jayaraj, won the award for best screenplay. The movie is the seventh in the Navarasa series of Jayaraj. Harisree Ashokan plays the lead roleഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.