നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജയരാജ് പറയുന്നത് പ്രളയത്തിൽ വീടിനുള്ളിൽ ഒറ്റപ്പെട്ടു പോയ വൃദ്ധ ദമ്പതികളുടെ കഥ

  ജയരാജ് പറയുന്നത് പ്രളയത്തിൽ വീടിനുള്ളിൽ ഒറ്റപ്പെട്ടു പോയ വൃദ്ധ ദമ്പതികളുടെ കഥ

  Jayaraj movie Roudram is a different take on Kerala Floods | നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ് ഭയാനകം

  രൗദ്രത്തിന്റെ പോസ്റ്റർ

  രൗദ്രത്തിന്റെ പോസ്റ്റർ

  • Share this:
   മഹാപ്രളയത്തിന്റെ കഥയുമായി ജയരാജ് സംവിധാനം ചെയ്യുന്ന രൗദ്രം പറയുന്നത് പ്രളയം ഒറ്റപ്പെടുത്തിയ വൃദ്ധ ദമ്പതികളുടെ കഥ. ഈ ദമ്പതികളായെത്തുന്നത് രഞ്ജി പണിക്കർ, കെ.പി.എ.സി ലീല  എന്നിവരാണ്. പ്രളയകാലത്ത് ഇത്തരത്തിൽ അകപ്പെട്ടു പോയ ദമ്പതിമാരുടെ കഥ വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കു വച്ച് കൊണ്ട് രഞ്ജി പണിക്കർ കുറിക്കുന്നു.

   "മലയാളി അതിജീവിച്ചത് ഒരു പ്രളയം മാത്രമായിരുന്നില്ല. ജീവിച്ചതും പരിചയിച്ചതുമായ സർവതിനെയും തകർത്തെറിയുന്ന പ്രകൃതിയുടെ സംഹാരരൗദ്രതയെ ആയിരുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഭാവം. പകച്ചുനിന്ന ആദ്യ നിമിഷങ്ങൾക്കപ്പുറം, ഒരു ജനത തോൽക്കാൻ തയാറാവാതെ ഉയർത്തെഴുന്നേറ്റ കഥയുണ്ട്. ആ കഥയിൽ അവസാന റീലിൽ വരെ എത്തിച്ചേർന്നവർ മാത്രമല്ല, ഇടയിൽവച്ച് അപ്രത്യക്ഷരായവരും ഉണ്ട്. വീണുപോയ ആ ജീവിതങ്ങളുടെ കൂടി കഥയാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018ന്റെ പ്രമേയം. പ്രളയദിനങ്ങളിൽ മദ്ധ്യകേരളത്തിലെ ഒരു വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയ വൃദ്ധദമ്പതികൾ അനുഭവിച്ച ദുരന്തമാണ് രൗദ്രം പറയുന്നത്. കെപിഎസി ലീലയും ഞാനും ഈ വൃദ്ധദമ്പതികളായി അഭിനയിക്കുന്നു. ഒപ്പമുണ്ടാവണം, എല്ലാവരും."

   നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും, ബെയ്‌ജിങ്‌, മാഡ്രിഡ് ഇമാജിൻ ഇന്ത്യ ചലച്ചിത്രമേളകളിലുള്‍പ്പെടെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

   First published:
   )}