ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനം ആളുകൾ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്. മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ ജീവിതത്തിന്റെ മുൻനിരയിലേക്ക് വരാനുള്ള അവകാശം അവർക്കുമുണ്ട്.
മൈസൂരിലെ ഒരു കൂട്ടം രക്ഷകർത്താക്കൾ ഇങ്ങനെ ഭിന്നശേഷിയുള്ള കുട്ടികളെ മുൻപന്തിയിലേക്ക് കൊണ്ട് വരുന്നതിൽ വിജയം നേടുകയും അവരെ മാറ്റി നിർത്തേണ്ടതില്ല എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയുമാണ്.
ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബർത്' എന്ന ഡോക്യുമെൻ്ററി അവരുടെ ജീവിതം കൂടുതൽ അടുത്തറിയുവാൻ അവസരം ഒരുക്കുകയാണ്. 2017ൽ നാഷണൽ അവാർഡ് സ്പെഷ്യൽ ജൂറി പരാമർശം നേടിയ 'ദി റീബർത്' റൂട്സ് വീഡിയോയിലൂടെ കാണാം.
ഛായാഗ്രഹണം - നിഖിൽ എസ്. പ്രവീൺ, സംഗീതം- സച്ചിൻ ശങ്കർ മന്നത്ത്, എഡിറ്റർ- ആനൂപ് ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സബിത ജയരാജ്, കോ പ്രൊഡ്യൂസർ- സാജൻ തൈരിൽ ടോം, ക്യാപ്റ്റൻ മാത്യു ജോർജ്ജ്, കോ ഡയറക്ടർ- ധനു ജയരാജ്. കോസ്റ്റ്യൂം ഡിസൈനർ- സൂര്യ രവീന്ദ്രൻ, ഓഡിയോ ഗ്രാഫർ- രംഗനാഥ് രവി.
Also read: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ അടക്കം വ്യവസ്ഥ ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണ-പ്രദർശന നിയമങ്ങളിൽ ദേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച കരടുബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സെൻസർ ചെയ്ത സിനിമ കേന്ദ്രസർക്കാരിന് പുനപരിശോധിക്കാം എന്നതടക്കമുള്ള ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.
വ്യാജപതിപ്പിന് ജയിൽശിക്ഷയാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിനിമകൾക്ക് നിലവിൽ നൽകുന്ന U,A സർട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റം വരും. പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശമാണ് കരട് ബിൽ മുന്നോട്ട് വെക്കുന്നത്. ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന സിനിമകൾ, 13 വയസിന് മുകളിൽ, 16 വയസിന് മുകളിൽ എന്ന തരത്തിൽ സിനിമകളെ വേർതിരിക്കും. വ്യാജ പതിപ്പുകൾക്കുള്ള ശിക്ഷ 5 വർഷമാക്കി ഉയർത്താനും 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനുമാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 ബിൽ നിർദ്ദേശിക്കുന്നത്.
നിലവിൽ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകുന്നത് സെൻസർ ബോർഡുകളാണ്. സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറിൽ സുപ്രീം കോടതി ഉത്തരവ് ശരിവെച്ചിരുന്നു.
Summary: 'The Rebirth' is a documentary film made by director Jayaraj, that narrates the initiatives of parents of differently-abled children, to bring them up to the forefront and nurture the talents innate in each one of them. The film is screened on Roots Digital platformഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.