• HOME
  • »
  • NEWS
  • »
  • film
  • »
  • Jayaram in Aparan | 'അപരൻ' സുപരിചിതനായിട്ട് 33 വർഷങ്ങൾ; പോസ്റ്റുമായി ജയറാം

Jayaram in Aparan | 'അപരൻ' സുപരിചിതനായിട്ട് 33 വർഷങ്ങൾ; പോസ്റ്റുമായി ജയറാം

പത്മരാജൻ സംവിധാനം ചെയ്ത് ജയറാം നായകവേഷം അവതരിപ്പിച്ച ചിത്രം 'അപരൻ' റിലീസ് ചെയ്തിട്ട് 33 വർഷങ്ങൾ

ജയറാം

ജയറാം

  • Share this:
    "അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട്, ഇന്ന് 33 വർഷം പിന്നിടുമ്പോൾ നന്ദി പറഞ്ഞു തുടങ്ങിയാൽ തീരില്ല... ഈ അവസരം നമുക്ക് നമ്മുടെ നാടിന്റെ നന്മക്കായി ഒരുമിച്ചു പ്രാർത്ഥിക്കാം." പത്മരാജൻ സംവിധാനം ചെയ്ത് ജയറാം നായകവേഷം അവതരിപ്പിച്ച ചിത്രം 'അപരൻ' റിലീസ് ചെയ്തിട്ട് 33 വർഷങ്ങൾ തികയുന്ന വേളയിൽ ജയറാം ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.

    ഈ സിനിമയിലാണ് ജയറാമും ഭാര്യ പാർവതിയും ആദ്യമായി കണ്ടുമുട്ടുന്നത്. 'അപരനിൽ' ജയറാമിന്റെ സഹോദരിയുടെ വേഷമായിരുന്നു പാർവതിയുടേത്.

    ഷൂട്ടിംഗ് തുടങ്ങിയതിന്റെ 32 വർഷങ്ങൾ തികഞ്ഞ കഴിഞ്ഞ കൊല്ലം, "32 വര്‍ഷം മുമ്പ് ഇതേ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങള്‍ കടന്നു വന്നു, എന്റെ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും...' എന്നാണ് ജയറാം ഫേസ്ബുക്കിൽ അന്ന് കുറിച്ചത്.

    'അപരൻ' ജയറാമിന്റെ ആദ്യ ചിത്രമായിരുന്നെങ്കിലും പാര്‍വതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. ഇവിടെ വച്ചാണ് പാര്‍വതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അപരന് ശേഷം ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു.

    ജയറാം സിനിമയിൽ തുടർന്നെങ്കിലും പാർവതി അഭിനയം നിർത്തി വീട്ടമ്മയായി. ആറു വർഷക്കാലം മാത്രമാണ് പാർവതി സിനിമയിൽ സജീവായിരുന്നതെങ്കിലും മുൻനിര നടിയായി തിളങ്ങുന്ന കാലത്താണ് അവർ പിൻവങ്ങിയത്. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടൻ കാളിദാസ്, മാളവിക എന്നിവരാണ് ഇവരുടെ മക്കള്‍.



    Also read: അമ്മ നേഴ്സായിരുന്ന ആശുപത്രിയിൽ പെണ്ണുകാണാൻ ചെന്ന അച്ഛൻ

    ഈ നേഴ്‌സസ് ദിനത്തിൽ ഒരു നേഴ്സ് ആയിരുന്ന തന്റെ അമ്മയെക്കുറിച്ചാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്. ജീവിത തിരക്കുകളിൽ നേഴ്‌സിങ് സ്വപ്‌നങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്നപ്പോഴും അമ്മ ഇന്നും കൈവിടാതെ കാത്ത ആ പാഠങ്ങൾക്ക് അശ്വതി നൽകുന്ന സല്യൂട്ട് ആണ് ഈ പോസ്റ്റ്. പോസ്റ്റ് ചുവടെ വായിക്കാം:

    അമ്മ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ആണ് അച്ഛൻ അമ്മയെ പെണ്ണുകാണാൻ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗൾഫുകാരന്റെ വിവാഹ പരസ്യം പത്രത്തിൽ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തിൽ കത്തെഴുതിയത്. ഗൾഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു.




    Published by:user_57
    First published: