നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മുക്കയുടെ റെക്കോർഡ് തകർക്കുമോ? ജയറാമിന്റെ പുതിയ ലുക്ക് കണ്ടമ്പരന്ന് ആരാധകർ

  മമ്മുക്കയുടെ റെക്കോർഡ് തകർക്കുമോ? ജയറാമിന്റെ പുതിയ ലുക്ക് കണ്ടമ്പരന്ന് ആരാധകർ

  Jayaram sports a slim and trim look in new pic | ഒരു ലക്ഷത്തിൽ പരം ലൈക്കുകൾ വാരിക്കൂട്ടുകയും ചെയ്‌തു ഈ ചിത്രം

  ജയറാമിന്റെ പുതിയ ലുക്ക്

  ജയറാമിന്റെ പുതിയ ലുക്ക്

  • Share this:
   മമ്മൂട്ടിയെ കടത്തി വെട്ടാനുള്ള പോക്കാണോ ഇത് എന്നാണ് ഇപ്പോൾ ജയറാമിനെ കാണുന്നവർക്ക് ചോദിക്കാനുള്ളത്. അല്ലു അർജുന്റെ പുതിയ പടത്തിൽ വേഷമിടുന്നതിന്റെ വാർത്ത പ്രഖ്യാപിച്ചു കൊണ്ട് സോഷ്യൽ മീഡിയ വഴി ജയറാം പുറത്തു വിട്ട ചിത്രമാണ് ആരാധകരെ കൊണ്ട് ഈ ചോദ്യം ഉയർത്തുന്നത്.

   ശരീര ഭാരം വളരെയധികം കുറച്ച്, മെലിഞ്ഞ, ഫിറ്റ് ലുക്കിലാണ് ജയറാമിന്റെ നിൽപ്പ്. ഇപ്പോൾ കണ്ടാൽ കാളിദാസിന്റെ ചേട്ടൻ ആണെന്നേ പറയൂ എന്നുമുണ്ട് കമന്റ്. ഒരു ലക്ഷത്തിൽ പരം ലൈക്കുകൾ വാരിക്കൂട്ടുകയും ചെയ്‌തു ഈ ചിത്രം.   തെലുങ്ക് ചിത്രത്തിൽ അല്ലു അർജുന്റെ അച്ഛന്റെ വേഷമാണ് ജയറാമിന്. ജയറാമിന്റെ പിതാവായി സത്യരാജ് എത്തുമെന്നും വാർത്തയുണ്ട്. മൂന്നു തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ രണ്ടു നായികമാരും ഉണ്ടാവും. അടുത്തിടെ വിജയ് സേതുപതി ഗെസ്റ് റോളിൽ എത്തിയ മാർക്കോണി മത്തായിയിൽ ജയറാം വേഷമിട്ടിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ജയറാം ചിത്രം.

   First published:
   )}