നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'നീങ്ക സൊല്ലുങ്കോ സാർ, നീയേ സൊല്ല്'; ടീസർ വരുന്നതിനും മുൻപേ ജയറാം-വിജയ് സേതുപതി വീഡിയോ

  'നീങ്ക സൊല്ലുങ്കോ സാർ, നീയേ സൊല്ല്'; ടീസർ വരുന്നതിനും മുൻപേ ജയറാം-വിജയ് സേതുപതി വീഡിയോ

  Jayaram-Vijay Sethupathi release a video prior to the teaser release of Marconi Mathai | മാർക്കോണി മത്തായിയുടെ ആദ്യ ടീസർ ജൂൺ 16ന് രാവിലെ പുറത്തിറങ്ങും

  വിജയ് സേതുപതി, ജയറാം

  വിജയ് സേതുപതി, ജയറാം

  • Share this:
   വിശേഷം ഇതാണ്. മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്ന മാർക്കോണി മത്തായിയുടെ ആദ്യ ടീസർ ജൂൺ 16ന് രാവിലെ പുറത്തിറങ്ങും. ഇത് പറയാനായി നടൻ ജയറാമും വിജയ് സേതുപതിയും ഒന്നിച്ചൊരു വീഡിയോ ചെയ്താണ് പ്രേക്ഷക സമക്ഷം എത്തുന്നത്. പക്ഷെ ടീസർ പുറത്തിറങ്ങുന്ന തിയതി പറയാൻ പരസ്പരം നിർബന്ധിക്കുന്ന ഇവരെയാണ് ഇവിടെ കാണുന്നത്. 'നീങ്ക സൊല്ലുങ്കോ സാർ' എന്ന് വിനയത്തോടെ വിജയ് പറയുമ്പോൾ 'നീയേ സൊല്ല്' എന്ന മട്ടിലാണ് ജയറാം. എന്തായാലും ഒടുവിൽ ഇവർ കാര്യം പറയുന്നുണ്ട്. രണ്ടുപേരുടെയും ഫേസ്ബുക് പേജ് വഴി നാളെ രാവിലെ 11മണിക്കാണ് റിലീസ്.   സത്യം ഓഡിയോസ് ആദ്യമായി നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. ആത്മീയയാണ് നായിക . അജു വർഗ്ഗീസ്, സിദ്ധാർത്ഥ് ശിവ, സുധീർ കരമന, കലാഭവൻ പ്രജോദ്, ജോയി മാത്യു, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആൽഫി, നരേൻ, ഇടവേള ബാബു, മുകുന്ദൻ, ദേവി അജിത്ത്, റീന ബഷീർ, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാർക്കലി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

   സനിൽ കളത്തിൽ, റെജീഷ് മിഥില എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജൻ കളത്തിൽ നിർവ്വഹിക്കുന്നു. അനിൽ പനച്ചൂരാൻ, ബി.കെ. ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു. ചിത്രത്തിന്റെ തമിഴ് ഡയലോഗുകൾ ചെയ്യുന്നത് കണ്മണി രാജയാണ്. ചിത്രത്തിന്റെ കലാസംവിധാനം സാലു കെ. ജോർജ്ജ്.

   First published: