നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Jayasurya and Nadirsha | ജയസൂര്യ, നാദിര്‍ഷ ചിത്രം 'ഈശോ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

  Jayasurya and Nadirsha | ജയസൂര്യ, നാദിര്‍ഷ ചിത്രം 'ഈശോ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

  Jayasurya and Nadirsha join hands for Eesho | ചിത്രത്തിൽ ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവർ മുഖ്യവേഷത്തിലെത്തും

  ജയസൂര്യ, നാദിർഷ

  ജയസൂര്യ, നാദിർഷ

  • Share this:
   ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

   അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

   സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.
   എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ബാദുഷ, നാദിര്‍ഷ; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം- ജേക്സ് ബിജോയ്, കല- സുജിത് രാഘവ്, മേക്കപ്പ്-പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. വാർത്താ പ്രചരണം- എ. എസ്. ദിനേശ്.   അമർ, അക്ബർ, അന്തോണി എന്ന ചിത്രത്തിനു ശേഷമുള്ള നാദിർഷ, ജയസൂര്യ, നമിത പ്രമോദ് കൂട്ടുകെട്ടാണ് ഈ ചിത്രം. നടനും, ഗായകനും, മിമിക്രി താരവുമായി പ്രേക്ഷകർക്കൊപ്പം പതിറ്റാണ്ടുകൾ യാത്ര ചെയ്ത നാദിർഷ അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ചലച്ചിത്ര സംവിധായകനാവുന്നത്. ആദ്യ ചിത്രം 'അമർ, അക്ബർ, അന്തോണിയിൽ' പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവർ നായകന്മാരായി. ചെറിയ മുതൽമുടക്കിൽ പൂർത്തിയാക്കിയ ചിത്രം ബോക്സ് ഓഫീസിൽ 50 കോടി നേടി വിജയക്കൊടി പാറിച്ചു. ഈ സിനിമയുടെ അഞ്ചാം വർഷത്തിലാണ് ആ കൂട്ടുകെട്ടിൽ നിന്നും നാദിർഷ പുതിയ സിനിമയുമായി വരുന്നത്.

   സൂപ്പർഹിറ്റ് ചിത്രം 'അമർ, അക്ബർ, അന്തോണിക്ക്' ശേഷം 'കട്ടപ്പനയിലെ ഋഥ്വിക് റോഷൻ' (2016), 'മേരാ നാം ഷാജി' (2019) തുടങ്ങിയ നാദിർഷ ചിത്രങ്ങളും പുറത്തിറങ്ങി. വർഷങ്ങളായുള്ള സുഹൃത്തും സഹപ്രവർത്തകനായ ദിലീപിനെ നായകനാക്കിയുള്ള 'കേശു ഈ വീടിന്റെ നാഥൻ' ആണ് ഏറ്റവും പുതിയ ചിത്രം. വളരെ പ്രായംചെന്നയൊരാളിന്റെ വേഷത്തിലാവും ദിലീപ് ഈ ചിത്രത്തിലെത്തുക. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ചിത്രം റിലീസായിട്ടില്ല. ഉർവശിയാണ് നായിക.

   Summary: Poster of Jayasurya-Nadirsha movie Eesho was released by actor Mammootty. The film has Nadirsha, Jayasurya and Namitha Pramod reunite after his maiden directorial venture Amar, Akbar, Anthony. The film was a blockbuster and this movie was announced on the fifth anniversary of Amar, Akbar, Anthony
   Published by:user_57
   First published:
   )}