റിസോർട്ടിനെ പീഡിപ്പിച്ച പ്രേതത്തെ ഓർമയില്ലേ? കറുത്ത വസ്ത്രമണിഞ്ഞ ശാന്തയായ ആത്മാവ്. ശ്രുതി രാമചന്ദ്രൻ എന്ന നടിയെ മലയാളി പരിചയപ്പെടുന്നതിങ്ങനെ. മെന്റലിസ്റ് ഡോൺ ബോസ്കോയായി പ്രേതം സിനിമയിൽ നായകനായ ജയസൂര്യയും പ്രേത കഥാപാത്രമായ ശ്രുതി രാമചന്ദ്രനും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു. പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്. E4 എന്റെർറ്റൈന്മെന്റ്സ് ആണ് നിർമ്മാണം. ചിത്രീകരണം എറണാകുളത്തു ആരംഭിക്കും.
പ്രേതം രണ്ടാം ഭാഗം 2018 ഡിസംബറിൽ പുറത്തു വന്നിരുന്നു. ഒരു മനയെ ചുറ്റിപ്പറ്റിയുള്ള കഥ ഒറ്റപ്പാലം കേന്ദ്രീകരിച്ചു ആയിരുന്നു ചിത്രീകരണം. യുവാക്കളും മെന്റലിസ്റ്റും തമ്മിലുള്ള കഥയാണിത്. ജോൺ ഡോൺ ബോസ്കോയെന്ന മെന്റലിസ്റ് കൊലപാതക പ്രേരണയുടെ ചിരുളഴിക്കുന്നതായിരുന്നു പ്രേതം ഒന്നാം ഭാഗത്തിന്റെ പ്രമേയം. രണ്ടാം ഭാഗത്തിൽ സാനിയ അയ്യപ്പൻ, ദുർഗ്ഗ എന്നിവരായിരുന്നു നായികമാർ. ജയസൂര്യ, രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് ആവർത്തിച്ച ചിത്രങ്ങളാണ് പ്രേതം ഒന്നും, രണ്ടും ഭാഗങ്ങൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.