• HOME
  • »
  • NEWS
  • »
  • film
  • »
  • Jayasurya@100| ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; സംവിധാനം രഞ്ജിത്ത് ശങ്കർ

Jayasurya@100| ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; സംവിധാനം രഞ്ജിത്ത് ശങ്കർ

ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളുമായി എത്തുന്ന ജയസൂര്യ–രഞ്ജിത്ത് കൂട്ടകെട്ടിന്റെ പുതിയ ചിത്രവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്

ജയസൂര്യ-രഞ്ജിത്

ജയസൂര്യ-രഞ്ജിത്

  • Last Updated :
  • Share this:
മലയാളികളുടെ പ്രിയ നടൻ ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു. സണ്ണി എന്നാണ് സിനിമയുടെ പേര്. ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രഞ്ജിത്ത് ശങ്കറാണ് സംവിധാനം

നായകനു പുറമെ നിർമാതാവിന്റെ റോളിലും ജയസൂര്യ എത്തുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ.

ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളുമായി എത്തുന്ന ജയസൂര്യ–രഞ്ജിത്ത് കൂട്ടകെട്ടിന്റെ പുതിയ ചിത്രവും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്.
Published by:user_49
First published: