രാമസേതുവിൽ ഇ. ശ്രീധരനാവാൻ ജയസൂര്യ

Jayasurya as E. Sreedharan in Ramasethu | 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെയുള്ള ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് സിനിമയിൽ

news18india
Updated: July 23, 2019, 4:46 PM IST
രാമസേതുവിൽ ഇ. ശ്രീധരനാവാൻ ജയസൂര്യ
ഇ. ശ്രീധരൻ, ജയസൂര്യ
  • Share this:
മെട്രോമാൻ ഇ. ശ്രീധരന്റെ ജീവിതം സിനിമയാവുന്നു. നടൻ ജയസൂര്യയാണ് ശ്രീധരനായി വേഷമിടുക. ചിത്രത്തിന്റെ ടൈറ്റിൽ നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക് പേജ് വഴി പുറത്തിറങ്ങി. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെയുള്ള ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. 30 വയസ്സിൽ പാമ്പൻ പാലം പുനർനിർമ്മാണം ഏറ്റെടുക്കുന്ന ശ്രീധരനിൽ തുടങ്ങി മെട്രോ നിർമ്മാണം നടത്തുന്ന 87കാരനിൽ ആണ് അവസാനിക്കുന്നത്. ഈ രണ്ടു പ്രായവും ജയസൂര്യ തന്നെ കൈകാര്യം ചെയ്യും. വി.കെ. പ്രകാശ് ആണ് സംവിധായകൻ.അരുൺ നാരായൺ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് ബാബുവിന്റേതാണ്. കൊച്ചി കപ്പൽശാല, കൊങ്കൺ റെയ്‌ൽവെ, ഡൽഹി മെട്രൊ തുടങ്ങിയവയൊക്കെയും ശ്രീധരന്റെ നേതൃത്വത്തിലാണ് പടുത്തുയർത്തിയത്.

ജയസൂര്യ നായകനാവുന്ന മൂന്നാമത് ജീവിത ചിത്രമാകും രാമസേതു. ഫുട്ബോൾ താരം വി.പി. സത്യനെ അവതരിപ്പിച്ച ക്യാപ്റ്റൻ ശ്രദ്ധ നേടിയിരുന്നു. ശേഷം അനശ്വര നടൻ സത്യന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലും ജയസൂര്യ ഭാഗമാണ്. വിജയ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

First published: July 23, 2019, 4:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading