ധാക്കാ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളയില്‍ (Dhaka International Film Festival) ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി ജയസൂര്യ (Jayasurya) തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ ഈ അവാർഡിന് അര്‍ഹനാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഫിലിം ഫെസ്റ്റിവല്‍ അധികൃതർ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ അറിയിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചടങ്ങില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പങ്കെടുക്കാൻ സാധിച്ചില്ല.
ഇന്ത്യയിൽ നിന്നുള്ള ഓസ്കർ നോമിനേഷൻ ലഭിച്ച, റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ തമിഴ് സിനിമ 'കൂഴങ്ങൾ' (Pebbles) ആണ് മികച്ച ഫീച്ചർ സിനിമ. 'സണ്ണി ' യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത 'ദി പോർട്രൈറ്സ്' ഷരീഫ് ഈസ സംവിധാനം ചെയ്ത 'ആണ്ടാൾ', മാർട്ടിൻ പ്രക്കാട്ടിൻ്റെ 'നായാട്ട്', സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത 'എന്നിവർ' എന്നീ സിനിമകളാണ് ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും 'മണ്ണ്' മാത്രമാണ് പ്രദർശന യോഗ്യത നേടിയിരുന്നത്. എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് 'സണ്ണി'.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍- സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല-സൂരാജ് കുരുവിലങ്ങാട്, മേക്കപ്പ്- ആര്‍.വി. കിരണ്‍രാജ്, കോസ്റ്റ്യൂം ഡിസെെനര്‍- സരിത ജയസൂര്യ, സ്റ്റില്‍സ്- നിവിന്‍ മുരളി, പരസ്യകല- ആന്റണി സ്റ്റീഫന്‍, സൗണ്ട്- സിനോയ് ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് മോഹന്‍, അസോസിയേറ്റ് ക്യാമറമാന്‍-ബിനു, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, പ്രൊഡക്ഷൻ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Summary: Jayasurya becomes wins the award for best actor in the Dhaka International Film Festival under Asian Competition category
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.