നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Jayasurya | 'വെള്ളം' സിനിമയുടെ ടീമിനൊപ്പം പുരസ്‌കാര വിജയം ആഘോഷിച്ച് ജയസൂര്യ

  Jayasurya | 'വെള്ളം' സിനിമയുടെ ടീമിനൊപ്പം പുരസ്‌കാര വിജയം ആഘോഷിച്ച് ജയസൂര്യ

  ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് 'വെള്ളം' ടീം

  കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് 'വെള്ളം' ടീം

  കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് 'വെള്ളം' ടീം

  • Share this:
   'വെള്ളം' (Vellam movie) സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജയസൂര്യക്കൊപ്പം (Jayasurya) സംവിധായകൻ പ്രജേഷ് സെൻ (Prajesh Sen), ചിത്രത്തിന്റെ നിർമ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

   കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയും തിയേറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു 'വെള്ളം'. കോവിഡ് പ്രതിസന്ധികൾക്കിടയിലും തിയേറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു 'വെള്ളം'.

   കണ്ണൂരിലെ മുഴുക്കുടിയന്റെ കഥ പറയുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. പൂർണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്.

   'വെള്ളം' സിനിമയിലെ മുഴുക്കുടിയനായ മുരളിയായി മാറിയ ജയസൂര്യക്ക് ജീവിതത്തിൽ നിന്നും പ്രചോദനമായത് മറ്റൊരു മുരളിയായിരുന്നു. കടുത്ത മോഹൻലാൽ ഫാനായ മുരളി മദ്യം മൂലം ജീവിതത്തിൽ തിരിച്ചടികൾ നേരിട്ട ശേഷം അതിശയിപ്പിക്കുന്ന ജീവിത നേട്ടങ്ങൾ എത്തിപ്പിടിക്കുകയാണ് ഉണ്ടായത്. 'ക്യാപ്റ്റൻ' സിനിമയ്ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് 'വെള്ളം'.

   'കപ്പേള' സിനിമയിലെ പ്രകടനത്തിന് അന്ന ബെൻ ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്.   കന്നഡ സിനിമയുമായി 'വെള്ളം' ടീം

   ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നടയിൽ 'ഹാപ്പിലി മാരീഡ്' എന്ന ചിത്രവും നിർമ്മിച്ച ശേഷം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇവർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് സണ്ണി വെയിനും അലൻസിയറും പ്രധാനകഥാപാത്രങ്ങളാകുന്ന 'അപ്പൻ'.

   സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ഈ ചിത്രത്തിന്റെ കഥയും മജുവിന്റെതാണ്. അനന്യ, ഗ്രേസ് ആന്റണി, പൗളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

   ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ. ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

   Summary: Jayasurya celebrated the victory of winning state award for best actor with the team that worked for Vellam movie. He represented Murali, a heavy drunkard inspired from a real-life man of same name and life story
   Published by:user_57
   First published:
   )}