പിറന്നാൾ ദിനത്തിൽ ജയസൂര്യയുടെ തൃശൂർ പൂരം ഫസ്റ്റ് ലുക്

Jayasurya movie Thrissur Pooram first look unveiled | 'പുല്ല് ഗിരി'യായി ജയസൂര്യ

news18-malayalam
Updated: August 31, 2019, 11:01 AM IST
പിറന്നാൾ ദിനത്തിൽ ജയസൂര്യയുടെ തൃശൂർ പൂരം ഫസ്റ്റ് ലുക്
Jayasurya movie Thrissur Pooram first look unveiled | 'പുല്ല് ഗിരി'യായി ജയസൂര്യ
  • Share this:
പിറന്നാൾ ദിനത്തിൽ ജയസൂര്യയുടെ പുതിയ ചിത്രം തൃശൂർ പൂരത്തിന്റെ ഫസ്റ്റ് ലുക്. മാസ്സ് ലുക്കിൽ നടന്നു വരുന്ന ജയസൂര്യയാണ് ഫസ്റ്റ് ലുക്കിൽ.

ജയസൂര്യയെ നായകനാക്കി വിജയ്‌ ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ് തൃശൂർ പൂരം. അങ്കമാലി ഡയറീസ്, ആട് 2, ജൂൺ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണിത്.

മാസ്സ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ജയസൂര്യ പുല്ല് ഗിരി എന്ന കഥാപാത്രം കൈകാര്യം ചെയ്യും. നിർമ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്.കൊടിയേറ്റം, വെടിക്കെട്ട് തുടങ്ങിയ പേരുകളിലായി ആയാണ് തരംതിരിവ്. സംഗീത സംവിധായകൻ രതീഷ് വേഗ സ്ക്രിപ്റ്റ് എഴുതുന്ന ചിത്രം കൂടിയാണ്. സംവിധാനം രാജേഷ് മോഹനൻ. 2019 ഒക്ടോബറിൽ റിലീസ് പ്രതീക്ഷിക്കുന്നു. ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ ജയസൂര്യ ചിത്രമാവുമിത്

First published: August 31, 2019, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading