തന്റെ മുന്നിൽ ഉള്ള മൈക്കുപോലും കാണാതെ അനന്യ പാടുകയാണ്, മടിയിൽ കൈത്താളം പിടിച്ച്. അകക്കണ്ണിന്റെ വെളിച്ചത്തിലാണ് ഈ കുഞ്ഞുഗായികയുടെ ഗാനാലാപനം. വരികൾ തെറ്റാതെ, ഇടറാതെ 'പുലരിയിൽ അച്ഛന്റെ' എന്ന് തുടങ്ങുന്ന ഗാനം അനന്യ മനോഹരമായി പാടുന്നു. ജയസൂര്യ ചിത്രം വെള്ളത്തിന്റെ ആദ്യ ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോയിലാണ് ഈ പ്രതിഭയെ അവതരിപ്പിക്കുന്നത്.
'ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെള്ളം'. അനന്യ ആലപിച്ച 'പുലരിയില്‍ അച്ഛന്റെ' എന്ന ഗാനം മഞ്ജു വാര്യര്‍ ആണ് ഫേസ്ബുക് പേജിലൂടെ പ്രകാശനം ചെയ്തത്.
ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന് നായികയാവുന്നു.
ദിലീഷ് പോത്തന്, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, ഉണ്ണി രാജ, സ്നേഹ പാലേരി, ശ്രുതി ജോണ്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്, നിധേഷ്, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
വിതരണം: സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.