• HOME
  • »
  • NEWS
  • »
  • film
  • »
  • Jayasurya | മഞ്ജു വാര്യർ അറിഞ്ഞിരുന്നോ, ജൂനിയർ ആർട്ടിസ്റ്റ് ആയി വന്ന ജയസൂര്യയെ?

Jayasurya | മഞ്ജു വാര്യർ അറിഞ്ഞിരുന്നോ, ജൂനിയർ ആർട്ടിസ്റ്റ് ആയി വന്ന ജയസൂര്യയെ?

ഒരു ദിവസം ദൂരെ നിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം ഉണ്ടായി. ആ സിനിമയെക്കുറിച്ച് ജയസൂര്യ

പത്രം സിനിമയിൽ മഞ്ജു വാര്യർ, ജയസൂര്യ

പത്രം സിനിമയിൽ മഞ്ജു വാര്യർ, ജയസൂര്യ

  • Share this:
    ജോഷി സംവിധാനം ചിത്രം 'പത്രം' (Pathram) ഇറങ്ങുന്നത് 1999ൽ. നായകൻ സുരേഷ് ഗോപിയും (Suresh Gopi), നായിക മഞ്ജു വാര്യരും (Manju Warrier). തിരക്കഥ രൺജി പണിക്കരുടേത്. ഈ സിനിമയിൽ നിങ്ങൾ ജയസൂര്യയെ (Jayasurya) കണ്ടിരുന്നോ? പ്രധാന താരങ്ങളുടെ പട്ടികയിൽ ഒന്നും ഇല്ലെങ്കിലും ഈ സിനിമയിലെ ഒരു രംഗത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി ആദ്ദേഹമുണ്ട്. 2022ൽ എത്തിനിൽക്കുമ്പോൾ, അന്നത്തെ നായികയും കൂട്ടത്തിൽ ഒരാളായി സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയ ജയസൂര്യയും നായികാ നായകന്മാരായി അഭിനയിക്കുന്ന ആദ്യ ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ തയാറെടുക്കുകയാണ്. 'മേരി ആവാസ് സുനോ' എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

    സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപുള്ള ആ ഓർമ്മ ജയസൂര്യ വേദിയിൽ അവതരിപ്പിച്ചത്.

    "വർഷങ്ങൾക്ക് മുൻപ് പത്രം എന്ന സിനിമയിൽ നായിക മഞ്ജു വാര്യർ. അതിൽ ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷം കിട്ടാൻ പല ദിവസം നടന്ന് ഒരു ദിവസം ദൂരെ നിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. പിന്നീട്, പത്രം എന്ന സിനിമയിൽ ഹനീഫ് ഇക്കയോട് സംസാരിച്ചപ്പോൾ, ഇതുപോലെ പത്രക്കാര് ഇരിക്കുന്ന രംഗത്തിൽ രണ്ടാമതോ ഒന്നാമതോ ആയ വരിയിൽ ഇരുന്ന ഞാൻ ഇന്ന് മഞ്ജു വാര്യർ എന്ന ബ്രില്ലിയൻറ് ആയ ആർട്ടിസ്റ്റിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നത് സ്വപ്നതുല്യമായ കാര്യം തന്നെയാണ്," ജയസൂര്യ പറഞ്ഞു. താൻ അന്ന് മുതലേ ആരാധിക്കുന്ന ആളാണ് മഞ്ജു വാര്യർ എന്നും ജയസൂര്യ പറഞ്ഞു.

    ക്യാപ്റ്റൻ, വെള്ളം സിനിമകളുടെ സംവിധായകൻ ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിൽ എത്തും. ശിവദ, ജോണി ആന്റണി, ഗൗതമി നായർ, ജി. സുരേഷ് കുമാർ, സുധീർ കരമന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ മൂന്നാം തരംഗവും തിയേറ്ററുകൾ ലഭ്യമല്ലാത്തതും കാരണം റിലീസ് വൈകുകയായിരുന്നു.

    ആർജെ ശങ്കർ എന്ന റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ആർജെ ശങ്കറിന്റെ സുഹൃത്തായ ഡോ രശ്മി പാടത്ത് എന്ന ഡോക്ടറും സാമൂഹിക പ്രവർത്തകയുമായാണ് മഞ്ജു അവതരിപ്പിക്കുന്ന വേഷം.

    Summary: Jayasurya narrated a moment when he played in junior artiste in the movie Pathram, in which Manju Warrier played the lady lead. Two decades later, they unite for a Malayalam movie 'Meri Awas Suno' as male and female lead. The movie is ready to hit the screens in May 2022
    Published by:user_57
    First published: