നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • താടി വളർത്തി പൃഥ്വിരാജ്; ഡാ കൊരങ്ങാ എന്ന് ജയസൂര്യയുടെ കമന്റ്

    താടി വളർത്തി പൃഥ്വിരാജ്; ഡാ കൊരങ്ങാ എന്ന് ജയസൂര്യയുടെ കമന്റ്

    Jayasurya posts an interesting comment to Supriya Prithviraj's photo in Instagram | സുപ്രിയയുടെ പോസ്റ്റിന് ട്രോൾ കമന്റുമായി ജയസൂര്യ

    പൃഥ്വിരാജ്, സുപ്രിയ മേനോൻ

    പൃഥ്വിരാജ്, സുപ്രിയ മേനോൻ

    • Share this:
      കട്ട താടി ലുക്കിലാണ് 'അയ്യപ്പനും കോശിയും' ചിത്രത്തിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിൽ പൃഥ്വിയും രഞ്ജിത്തും ഇതേ ലുക്കിൽ നിൽക്കുന്ന ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു. എന്നാൽ ഷൂട്ടിംഗ് തിരക്കിൽ പെട്ടുപോകുന്ന ഭർത്താവിനെപ്പറ്റി സുപ്രിയക്ക് സ്ഥിരം പരിഭവം തന്നെ. ഇത്തവണ പൃഥ്വിയോടൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് സുപ്രിയ ഇങ്ങനെ കുറിക്കുന്നു:

      'വീട്ടിൽ നിന്നും രണ്ടു മാസമായി മാറിനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു'. ഡ്രൈവിംഗ് ലൈസൻസും അയ്യപ്പനും കോശിയുമാണ് പൃഥ്വി ഷൂട്ട് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങൾ.

      എന്നാൽ സുപ്രിയയുടെ ഈ പോസ്റ്റിന് ജയസൂര്യക്ക് തോന്നിയത് തമാശയാണ്. 'ഡാ താടി കൊരങ്ങാ' എന്ന് തൊട്ടു താഴെ കമന്റുമായി ജയസൂര്യയെത്തി. സംഗതി ആരാധകർ ഏറ്റുപിടിച്ചെന്ന് പറയേണ്ടതില്ലല്ലോ.


      First published:
      )}