നടൻ മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണ് താനെന്ന് പലവട്ടം തെളിയിച്ചയാളാണ് ജയസൂര്യ. സിനിമകളിലും വേദികളിലുമായി ഈ കഴിവ് തെളിയിച്ചിട്ടുമുണ്ട്. വാരിക്കൂട്ടിയ കയ്യടികളും ചെറുതല്ല. ഇപ്പോഴിതാ, പാടിയ ഗാനങ്ങളുടെ എണ്ണം കൃത്യം 10 തികച്ചിരിക്കുകയാണ് പ്രിയ നായകൻ. മാധവ് രാമദാസൻ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ഇളയരാജയിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. മോഹൻലാൽ, ഉണ്ണി മുകുന്ദൻ എന്നിവരെക്കൊണ്ട് പഠിച്ച സംഗീത സംവിധായകൻ രതീഷ് വേഗയുടേതാണ് ഈണം. മേൽവിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസൻ. അപ്പോത്തിക്കരിയിൽ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.
പുതിയ പാട്ടിന്റെ വിശേഷങ്ങൾ സംഘത്തോടൊപ്പം ഉള്ള ചിത്രവും ചേർത്ത് താരം ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നു. "അങ്ങനെ വീണ്ടും..." എന്ന് തുടങ്ങുന്ന കുറിപ്പിൽ ഹെഡ്‍ഫോൺ വച്ച് പുഞ്ചിരിച്ചു നിൽക്കുന്ന ജയസൂര്യയുടെ ചിത്രം കൂടിയുണ്ട്.
2005ൽ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി... എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനാക്കിയത്. ശേഷം ഓർമ്മത്താളുകളിലെ 'ആദ്യമായി...', ത്രീ കിങ്സിലെ 'ബിൽസില ഹേയ് ബിൽസില...', പുണ്യാളൻ അഗർബത്തീസിലെ 'ആശിച്ചവൻ ആകാശത്തിലെ...', ഹാപ്പി ജേർണിയിലെ 'മയ്യാ മോറെ...', ആട് ഒരു ഭീകരജീവിയാണിലെ 'ചിംഗാരിയാട്...', അമർ അക്ബർ അന്തോണിയിലെ 'പ്രേമമെന്നാൽ എന്താണ് പെണ്ണെ...', ഷാജഹാനും പരീക്കുട്ടിയിലെയും 'ചിത്തിര മുത്തേ...' എന്നിവയാണ് മറ്റു ഗാനങ്ങൾ. പ്രേതം രണ്ടാണ് ജയസൂര്യയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.