ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ 'സണ്ണി'യുടെ ടീസറിൽ വ്യത്യസ്ത ഭാവത്തിൽ നായകൻ. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ ടീസറിന് 51 സെക്കന്റ് ദൈർഘ്യമുണ്ട്. 'സണ്ണി'യില്‍ ഒരു സംഗീതജ്ഞനായാണ് ജയസൂര്യ എത്തുന്നത്.
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സണ്ണി'.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'സണ്ണി' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.
മലയാള സിനിമയിൽ സണ്ണി എന്ന പേരിൽ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. മോഹൻലാൽ ആണ് ആ പേരിൽ കുറെയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. മണിച്ചിത്രത്താഴിലെ ഡോ: സണ്ണി എന്ന കഥാപാത്രം ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. സുഖമോ ദേവി എന്ന സിനിമയിലും സണ്ണി എന്ന കഥാപാത്രം അക്കാലത്തെ കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ ഹരമായിരുന്നു.
പുണ്യാളൻ അഗർബത്തീസ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, സു സു സുധി വാത്മീകം, പ്രേതം, പ്രേതം 2, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകൾക്ക് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'സണ്ണി'.
ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്ത മലയാള താര ചിത്രം ജയസൂര്യയുടെ 'സൂഫിയും സുജാതയുമായിരുന്നു'. വെള്ളം, ടർബോ പീറ്റർ, ആട് 3, കത്തനാർ, രാമ സേതു, വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയ ജയസൂര്യ ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങാനുണ്ട്. ഇതിൽ 'വെള്ളം' ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jayasurya, Ranjith sankar, Sunny movie