ജയസൂര്യയെ (Jayasurya) നായകനാക്കി 'ഭീഷ്മപർവ്വം' (Bheeshma Parvam) തിരക്കഥാകൃത്ത് രവിശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന 'റൈറ്റർ' (Writer movie) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. യൂലിൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം 'കുറുപ്പ്' (Kurup) സിനിമയിലോ ശ്രദ്ധേയനായ നിമിഷ് രവി നിർവ്വഹിക്കുന്നു.
നായാട്ട്, ജോസഫ് ഫെയിം തിരക്കഥാകൃത്ത് ഷാഹി കബീർ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
സംഗീതം- യാക്സൻ, നേഹ; എഡിറ്റിംഗ്- കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി. മേനോൻ, ഗാനരചന- അൻവർ അലി, പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂസ്- സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടർ- ഷെലി ശ്രീസ്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, പരസ്യകല- യെല്ലോ ടൂത്ത്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
മിസ്റ്ററി ഡ്രാമ ചിത്രമായ 'റൈറ്ററു'ടെ ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ഉടൻ ആരംഭിക്കും.
Also read: 'ന്നാ താന്‍ കേസ് കൊട്'; കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുSTK Frames ന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച് രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാസര്‍ഗോഡ് ചെറുവത്തൂരില്‍ ആരംഭിച്ചു. ഏപ്രില്‍ അവസാനം ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ്.
ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും എം. രാജഗോപാലന്‍ എം എല്‍ എ, നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ രതീഷ് പൊതുവാള്‍, ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസ്, ഗായത്രി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞിപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് ' ന്നാ താന്‍ കേസ് കൊട്'.
മഹേഷിന്റെ പ്രതികാരം , മായാനദി , ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.
Summary: Malayalam movie Writer has actor Jayasurya playing the lead. The mystery thriller is directed by 'Bheeshma Parvam' scenarist Ravishankar. First look poster of the film was released on February 26 ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.