• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES JAYASURYA TO PLAY LEAD ROLE IN JOSHIY MOVIE

Happy Birthday Jayasurya | ജോഷി ചിത്രത്തിൽ ജയസൂര്യ നായകൻ; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം

Jayasurya to play lead role in Joshiy movie | പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ

ജോഷി, ജയസൂര്യ

ജോഷി, ജയസൂര്യ

  • Share this:
    മലയാളത്തിൻ്റെ പ്രിയ താരം ജയസൂര്യക്ക് ഇന്ന് ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജോഷി. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളി നിർമ്മാണം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പ്രഖ്യാപനം ജയസൂര്യയുടെ ജന്മദിന സമ്മാനമായി പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

    ജയസൂര്യ നായകനാകുന്ന ഈ ചിത്രം മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷിയാണ് സംവിധാനം നിർവഹിക്കുന്നത്. പൊറിഞ്ചു മറിയം ജോസിൻ്റെ വൻ വിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം കൂടിയാണിത്. നടൻ ജയസൂര്യയുടെ ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കാം. ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ, പ്രോജക്ട് ഡിസൈൻ ബാദുഷ എൻ.എം. വാർത്താ പ്രചരണം: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ്.




    തൻ്റെ 40 വർഷം പിന്നിടുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറിൽ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വൻറി-ട്വൻറിയും സംവിധാനം ചെയ്തത് ജോഷിയാണ്. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'പൊറിഞ്ചു മറിയം ജോസ്' സിനിമയിൽ ജോജു ജോർജ് ആയിരുന്നു നായകൻ.

    ജയസൂര്യയുടേതായി ഒരുപിടി ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുങ്ങുന്നുണ്ട്. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരു റേഡിയോ ജോക്കിയുടെ കഥയുമായി ജി. പ്രജേഷ് സെൻ എത്തുന്ന സിനിമയാണ് 'മേരി ആവാസ് സുനോ'. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

    ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയർന്നുവന്ന 'ഈശോ' എന്ന സിനിമയിലെ നായകൻ ജയസൂര്യയാണ്. പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ പേര് മാറ്റില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

    ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ നായകനായി വേഷമിടുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ച ആട് 3, ടർബോ പീറ്റർ തുടങ്ങിയ സിനിമകളിലും നായകൻ ജയസൂര്യയാണ്.

    Summary: Joshiy and Jayasurya are joining hands for a new movie. "Was waiting for a project with Joshiy sir for many years and finally locked a subject which is very exciting!!!!! Stay tuned for more updates," Jayasurya wrote on Instagram
    Published by:user_57
    First published:
    )}