• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സത്യനായി നടൻ ജയസൂര്യ എത്തുമ്പോൾ; ഫാൻ മെയ്ഡ് പോസ്റ്റർ പുറത്തുവിട്ട് താരം

Jayasurya to play Sathyan in Malayalam biopic | തിരുവനന്തപുരം VJT ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്

news18india
Updated: June 15, 2019, 11:12 AM IST
സത്യനായി നടൻ ജയസൂര്യ എത്തുമ്പോൾ; ഫാൻ മെയ്ഡ് പോസ്റ്റർ പുറത്തുവിട്ട് താരം
സത്യന്റെ ലുക്കിൽ ജയസൂര്യ
news18india
Updated: June 15, 2019, 11:12 AM IST
നടൻ സത്യന്റെ വേഷത്തിൽ എത്തുന്ന ജയസൂര്യയുടെ ഫാൻ മെയ്ഡ് പോസ്റ്റർ പുറത്ത്‌വിട്ടു. ജയസൂര്യയുടെ ഫേസ്ബുക് പേജ് വഴി ആയിരുന്നു പ്രകാശനം. തമീർ മംഗോയുടെ ഫാൻമെയ്‌ഡ്‌ പോസ്റ്ററാണ് ഇത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പോസ്ടിനോപ്പം ജയസൂര്യ കുറിക്കുന്ന വാക്കുകൾ ഇങ്ങനെ.



"സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷിന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. നവാഗതനതായ "രതീഷ് രഘു നന്ദൻ" ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ " Friday Film House" ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട്. സ്വന്തം ജയസൂര്യ."

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം VJT ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്. ചടങ്ങിനു മുമ്പ് നടൻ ജയസൂര്യ, ആൻ അഗസ്റ്റിൻ, നിർമ്മാതാവ് വിജയ് ബാബു എന്നിവർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം LMS പള്ളിയിലെ സത്യൻ സ്മൃതിയിലെത്തി പുഷ്പ്പാർച്ചന നടത്തി.

First published: June 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...