നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഇനി തൃശൂർ പൂരം സിനിമേലാണ് ഗഡിയെ

    ഇനി തൃശൂർ പൂരം സിനിമേലാണ് ഗഡിയെ

    Jayasurya to star next in the movie titled Thrissur Pooram | കൊടിയേറ്റം, വെടിക്കെട്ട് തുടങ്ങിയ പേരുകളിലായി കഥയെ തിരിച്ചിട്ടുണ്ട്

    തൃശൂർ പൂരത്തിൽ ജയസൂര്യ

    തൃശൂർ പൂരത്തിൽ ജയസൂര്യ

    • Share this:
      ഈ വർഷത്തെ തൃശൂർ പൂരം കഴിഞ്ഞാൽ അടുത്തത് ഇനി തിയേറ്ററിൽ ആവും. തൃശൂർ പൂരത്തിനിടെ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് അടുത്ത ചിത്രം പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു. അതും പൂരത്തിന്റെ പേരിൽ തന്നെ ആവട്ടെ എന്നും തീരുമാനിച്ചു. ചിത്രത്തിന് പേര് 'തൃശൂർ പൂരം' എന്നാണ്. നായകൻ ജയസൂര്യ. അങ്കമാലി ഡയറീസ്, ആട് 2, ജൂൺ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ് തൃശൂർ പൂരം. ആദ്യ മൂന്നു ചിത്രങ്ങളും ജനപ്രീതി നേടിയവ ആയിരുന്നു. ആട് 2ൽ വിജയ് ബാബു എസ്.ഐ. സർബത്ത് ഷമീറും ജയസൂര്യ ഷാജി പാപ്പനുമായി വേഷമിട്ടിട്ടുണ്ട്.



      മാസ്സ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ  ജയസൂര്യ റൗണ്ട് ജയൻ എന്ന കഥാപാത്രംകൈകാര്യം ചെയ്യും. നിർമ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ്  വിഭജിച്ചിരിക്കുന്നത്. കൊടിയേറ്റം, വെടിക്കെട്ട് തുടങ്ങിയ പേരുകളിലായി ആയാണ് തരംതിരിവ്. സംഗീത സംവിധായകൻ രതീഷ് വേഗ സ്ക്രിപ്റ്റ് എഴുതുന്ന ചിത്രം കൂടിയാണ്. സംവിധാനം രാജേഷ് മോഹനൻ. 2020 ഒക്ടോബറിൽ റിലീസ് പ്രതീക്ഷിക്കുന്നു.

      2018 അവസാനം പുറത്തു വന്ന രഞ്ജിത്ത് ശങ്കർ ചിത്രം പ്രേതം 2ലാണ് ജയസൂര്യ ഏറ്റവും ഒടുവിലായി വേഷമിട്ടത്. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ്സിനൊപ്പം ആട് 3, ടർബോ പീറ്റർ തുടങ്ങിയ സിനിമകളിലും ജയസൂര്യയാണ് നായകൻ.

      First published: