News18 MalayalamNews18 Malayalam
|
news18india
Updated: January 5, 2020, 3:23 PM IST
അന്വേഷണത്തിൽ ജയസൂര്യ
ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു.
ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് ജയസൂര്യ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരിക്കുന്നത്.
ജയസൂര്യയ്ക്കൊപ്പം ലാല്‍, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫ്രാന്‍സിസ് തോമസിന്റെ തിരക്കഥ. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജേക്ക്സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്നു. ഇഫോര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്ത, എവി അനൂപ്, സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
Published by:
user_49
First published:
January 5, 2020, 3:23 PM IST