അച്ഛന്റെ സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവടുകളുമായി മകൾ. ജയസൂര്യയുടെ മകൾ വേദ ജയസൂര്യയാണ് 'സൂഫിയും സുജാതയും' ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ്... എന്ന ഇമ്പമേറിയ ഗാനത്തിന് ചുവടുകളുമായി എത്തുന്നത്. ഇളം വയലറ്റ് നിറത്തിലെ നീളൻ വസ്ത്രമണിഞ്ഞ് ഗാനത്തിന്റെ ഒഴുക്കിനു ചേർന്ന സ്റ്റെപ്പുകളുമായാണ് വേദയുടെ നൃത്തം.
വേദിയുടെ ചേട്ടൻ അദ്വൈത് ചെറുപ്രായത്തിൽ തന്നെ സിനിമയിലും സ്വന്തമായി ഹ്രസ്വചിത്ര നിർമ്മാണത്തിലും കഴിവ് തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്വൈതിന്റെ ഷർട്ട് കൊണ്ട് വേദ ഭംഗിയുള്ള ബാഗ് തയ്ച്ച ചിത്രം ജയസൂര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ജയസൂര്യയുടെ ഭാര്യ സരിത ഫാഷൻ ഡിസൈനറും സിനിമാ മേഖലയിലെ തന്നെ കോസ്റ്റിയൂം ഡിസൈനറുമാണ്. വേദയുടെ നൃത്തം ചുവടെ:
നിത്യ മാമൻ, അർജുൻ കൃഷ്ണ, സിയാ ഉൾ ഹഖ് എന്നിവർ ആലപിച്ച ഗാനത്തിന് ഈണം നൽകിയത് എം. ജയചന്ദ്രനാണ്. ബി.കെ. ഹരിനാരായണൻ, ഷാഫി കൊല്ലം എന്നിവർ ചേർന്നാണ് വരികൾ രചിച്ചത്.
മലയാളത്തിൽ നിന്നും ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്ത താരചിത്രമാണ് 'സൂഫിയും സുജാതയും'. ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.