മുണ്ട് മടക്കി കുത്തി ഒരു കൈ കൊണ്ട് ഇഷ്‌ടിക മേലോട്ട് പറത്തി കാല് കൊണ്ട് ഒറ്റ തൊഴി. ലക്‌ഷ്യം തെറ്റാതെ ഇഷ്‌ടിക കറങ്ങി തിരിഞ്ഞ് നേരെ ഒരു തടിപെട്ടിയിൽ വന്നു പതിക്കുന്നു. സിനിമയിലെ രംഗമാണോ എന്ന് ആശങ്കപ്പെടേണ്ട. തൃശൂർ പൂരം സിനിമ ലൊക്കേഷനിൽ ഒരു നേരമ്പോക്കിന് വേണ്ടി ജയസൂര്യ ചെയ്ത കാര്യമാണ് ഇത്. സിനിമയ്ക്കു പുറത്തുള്ള ആക്ഷനുമായി താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ എത്തിയിട്ടുണ്ട്.
ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ് തൃശൂർ പൂരം. അങ്കമാലി ഡയറീസ്, ആട് 2, ജൂൺ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണിത്.
മാസ്സ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ജയസൂര്യ പുല്ല് ഗിരി എന്ന കഥാപാത്രം കൈകാര്യം ചെയ്യും. നിർമ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. കൊടിയേറ്റം, വെടിക്കെട്ട് തുടങ്ങിയ പേരുകളിലായി ആയാണ് തരംതിരിവ്. സംഗീത സംവിധായകൻ രതീഷ് വേഗ സ്ക്രിപ്റ്റ് എഴുതുന്ന ചിത്രം കൂടിയാണ്. സംവിധാനം രാജേഷ് മോഹനൻ. സ്വാതി റെഡിയാണ് നായിക. ഡിസംബർ 20ന് സിനിമ റിലീസ് ആവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.