ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന 'സൂഫിയും സുജാത'യും എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. നടന് ധനുഷ് ആണ് ട്രെയ്ലര് ലോഞ്ച് ചെയ്തത്. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഒടിടി റിലീസ് വലിയ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് തിയേറ്റര്‍ വ്യവസായത്തെ ബാധിക്കുമെന്നും ജയസൂര്യയുടെയും നിര്‍മാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ ഇനിമുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറി കടന്നാണ് ചിത്രം പുറത്തിറങ്ങുന്നത്.
നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്. നിരൂപക ശ്രദ്ധ നേടിയെടുത്ത 'കരി' എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രന് പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ആമസോണ്‍ പ്രൈമില്‍ ജൂലൈ മൂന്നിന് റിലീസ് ചെയ്യും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.