നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജീത്തു ജോസഫ്, കാർത്തി, ജ്യോതിക ചിത്രത്തിന് തുടക്കമായി

  ജീത്തു ജോസഫ്, കാർത്തി, ജ്യോതിക ചിത്രത്തിന് തുടക്കമായി

  Jeethu Joseph-Jyothika-Karthi movie starts rolling | കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്

  വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് പേരിടാത്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ

  വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് പേരിടാത്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ

  • Share this:
   ദൃശ്യം സംവിധായകൻ ജീത്തു ജോസഫിന്റെ ആദ്യ തമിഴ് പടത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജ്യോതിക, കാർത്തി എന്നിവരാണ് പ്രധാന വേഷത്തിൽ. കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്. ഇരുവരും സിനിമയിൽ ഒന്നിച്ചെത്തുന്നു എന്ന വാർത്ത സിനിമാലോകം സന്തോഷത്തോടെ വരവേറ്റിരുന്നു. ഇരുവരും 'കട്ടപ്പ' സത്യരാജിന്റെ മക്കളായാണെത്തുക. ഇവരുടെ കഥാപാത്രങ്ങൾ ഇങ്ങനെയാണെന്നതിന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ആദ്യമായാണ് ജ്യോതികയും സൂര്യയുടെ അനുജൻ കാർത്തിയും ഒന്നിച്ചഭിനയിക്കുന്നത്. ഒരു കുടുംബ ചിത്രമായാവും ഇത് തിയേറ്ററുകളിൽ എത്തുക. 'അണ്ണി'ക്കൊപ്പം (ജ്യേഷ്‌ഠന്റെ ഭാര്യ) ആദ്യമായി അഭിനയിക്കുന്ന സന്തോഷം കാർത്തിയുടെ വാക്കുകളിൽ.   വയാകോം 18 സ്റുഡിയോസിന്റെ ബാനറിൽ പാരലൽ മൈൻഡ്‌സ് ആണ് പേരിടാത്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒക്ടോബർ മാസം ചിത്രം തിയേറ്ററുകളിലെത്തും. കാളിദാസ് ജയറാം നായകനായ മിസ്റ്റർ ആൻഡ് മിസ് റൗഡി ആണ് ജീത്തു ജോസഫിന്റെ ലേറ്റസ്റ്റ് ചിത്രം. ഇത് കൂടാതെ, ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഒരു ബോളിവുഡ് ചിത്രം ചെയ്യുന്നതിന്റെ പണിപ്പുരയിലും കൂടിയാണ് ജീത്തു.

   First published:
   )}