• HOME
  • »
  • NEWS
  • »
  • film
  • »
  • 1983ലെ കൃഷ്ണമാചാരി ശ്രീകാന്താവാൻ ജീവ ഏഴു കിലോ കുറയ്ക്കുന്നു

1983ലെ കൃഷ്ണമാചാരി ശ്രീകാന്താവാൻ ജീവ ഏഴു കിലോ കുറയ്ക്കുന്നു

ജീവ, ശ്രീകാന്ത്

ജീവ, ശ്രീകാന്ത്

  • Share this:
    വിൻഡീസ് ബൗളിംഗ് കരുത്തിനു മുന്നിൽ അടിപതറാതെ ഇന്ത്യൻ ബാറ്റിങ് നിര പൊരുതി നേടിയ വിജയമായിരുന്നു അത്. 1983 എന്ന വർഷം എക്കാലവും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ കോറിയിട്ട നിമിഷങ്ങൾ. മൂന്നു പതിറ്റാണ്ടിനു ശേഷം, ആ വിജയ നിമിഷം അത് പോലെ വെള്ളിത്തിരയിൽ വരച്ചിടാൻ ശ്രമിക്കുന്നവർക്ക് മുന്നിലെ വെല്ലുവിളിയും അതാണ്.

    കബീർ ഖാൻ ചിത്രം '83 ലേക്ക് ഏറ്റവും ഒടുവിലായി വന്ന് ചേരുന്നത് തെന്നിന്ത്യൻ താരം ജീവയാണ്. വലം കയ്യൻ ബാറ്റ്സ്മാൻ കൃഷ്ണമാചാരി ശ്രീകാന്ത് ആയാണ് ജീവ വരിക. കഴിഞ്ഞ ഒരു മാസമായി പരിശീലനം നേടുകയാണ് ജീവ. ജിമ്മിലെ പരിശീലനത്തിന് പുറമെ ഔട്ഡോർ എക്സർസൈസുകൾ ആണ് ജീവ ചെയ്യുന്നത്. വളരെ മെലിഞ്ഞ യുവാവായി തോന്നാൻ ഏഴു കിലോ കുറയ്‌ക്കേണ്ടതായുണ്ട്. ക്രിക്കറ്റ് സ്നേഹിയായ ജീവ ക്രിക്കറ്റ് കളിക്കുകയും, ഒട്ടനവധി കളികൾ വിജയിച്ചിട്ടുമുണ്ട്.

    ശ്രീകുമാർ മേനോനെ തോൽപ്പിക്കാനാവില്ല; മഹാഭാരതം 1000 കോടിക്ക് സിനിമയാവും

    2011 ൽ ജീവ വേഷമിട്ട കോ കണ്ട ശേഷം അത് ഹിന്ദിയിൽ പുനർനിർമ്മിക്കണം എന്നായിരുന്നു തൻ്റെ ആഗ്രഹമെന്നും, ഇപ്പോഴെങ്കിലും ജീവയുമായി ഒന്നിച്ചു വർക്ക് ചെയ്യാൻ സാധിച്ചുവെന്നും നിർമ്മാതാവ് മധു മണ്ടേന പറയുന്നു. ശ്രീകാന്ത് ആയി മറ്റാരും മനസ്സിൽ വന്നില്ലെന്നും നിർമ്മാതാവ് വ്യക്തമാക്കുന്നു.

    പഞ്ചാബി നടൻ ആമി വിർകിനെ ബൽവീന്ദർ സിങ് സന്ധുവിന്റെ വേഷത്തിനായി തിരഞ്ഞെടുത്തിരുന്നു. ഇത് വിർകിന്റെ ബോളിവുഡ് പ്രവേശമാണ്. കപിൽ ദേവായി രൺവീർ സിംഗ് എത്തും. അഭിനേതാക്കളെ പരിശീലിപ്പിക്കുന്നതിനായി കപിൽ ദേവ്, മദൻ ലാൽ, യശ്പാൽ ശർമ്മ, സന്ധു തുടങ്ങിയവർ ചിത്രത്തിനൊപ്പമുണ്ട്. റിലയൻസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മധു മണ്ടേന, വിഷ്ണു ഇന്ദൂരി, കബീർ ഖാൻ എന്നിവർ ചേർന്നാണ്. '83 ഏപ്രിൽ 2020ന് തിയേറ്ററുകളിലെത്തും.

    First published: