HOME » NEWS » Film » MOVIES JIMBRU THE FIRST FANTASY SERIES IN MALAYALAM IS UP FOR OTT RELEASE N

മലയാളത്തിലെ ആദ്യത്തെ ഫാന്റസി വെബ് സീരീസ്; 'ജിംബ്രു' ഒ.ടി.ടിയിൽ

മധ്യവേനൽ അവസാനത്തോടുകൂടി ജിംബ്രു സീസൺ 1 റിലീസ് ചെയ്യും

News18 Malayalam | news18-malayalam
Updated: May 10, 2021, 1:31 PM IST
മലയാളത്തിലെ ആദ്യത്തെ ഫാന്റസി വെബ് സീരീസ്; 'ജിംബ്രു' ഒ.ടി.ടിയിൽ
ജിംബ്രു
  • Share this:
മാന്ത്രികതയും വിസ്മയവും നിഷ്കളങ്കതയും ഒത്തു ചേരുന്ന മലയാളത്തിലെ ആദ്യത്തെ ഫാന്റസി വെബ് സീരീസ് ജിംബ്രു 'കൂടെ' മലയാളം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ.

"ജിംബ്രു! അവൻ കുസൃതിയുടെ നിറകുടമാണ്, അവൻ കേവലം ഒരു കണികയിൽ കുടിയിരിക്കേണ്ടവനല്ല, അതിനും മുകളിൽ പാറിക്കളിക്കേണ്ടവൻ തന്നെ. ഇത് ജിംബ്രുവിന്റെ സാഹസികകഥയാണ്. തന്റെ ജന്മ നാട്ടിലേക്കുള്ള മടക്ക യാത്രയിൽ കൊച്ചിയിൽ അകപ്പെട്ട ജിംബ്രു. വ്യത്യസ്തങ്ങളായ മതങ്ങളും വിശ്വാസപ്രമാണങ്ങളും ആചാര രീതികളും, ഭാഷകളും ഉൾക്കൊണ്ട മാനവികതയുടെ അനേകം തലങ്ങളുമായി സംവദിക്കേണ്ടി വരുന്നു. ഭ്രമകല്പനകളുടെയും സാധാരണ മാനദണ്ഠങ്ങളുടെയും കൂടിച്ചേരലാണ് ഈ ചിത്രം," എന്ന് അണിയറക്കാർ അറിയിച്ചു.

'കൂടെയുടെ' പ്രഥമ സംരംഭം എന്ന നിലയിലാണ് ജിംബ്രു ഒ.ടി.ടി. പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോം iStream.com ന്റെ വക്താക്കളായ സ്റ്റുഡിയോ മോജോയുടെ പിന്നണി പ്രവർത്തകർ തന്നെയാണ് 'കൂടെയുടെയും' അണിയറ ശിൽപികൾ.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ശ്രദ്ധേയമായതും, ആകർഷണമുളവാക്കുന്നതുമായ കാര്യങ്ങൾ പങ്കിടുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് 'കൂടെ' എന്ന പദ്ധതി സമാരംഭിക്കുന്നതെന്ന് സ്റ്റുഡിയോ മോജോ സ്ഥാപകൻ രാധാകൃഷ്ണൻ രാമചന്ദ്രൻ അറിയിച്ചു.

മധ്യവേനൽ അവസാനത്തോടുകൂടി റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ജിംബ്രു സീസൺ 1 സീരിയൽ മലയാളം വെബ് സീരീസ് പ്രേക്ഷകരെ ആസ്വാദനത്തിന്റെ നെറുകയിൽ എത്തിക്കും എന്നാണു അണിയറക്കാരുടെ ഉറപ്പു. 'കൂടെ' പ്ലേസ്റ്റോറിലും, ആപ്സ്റ്റോറിലും, ആൻഡ്രോയ്ഡ് ടി വി യിലും ലഭ്യമാകുന്നതാണ്.Also read: 'അമ്മ ഒ.കെ. ആണോ'? മകൾ താര ജീവിതത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ച് മന്ദിര ബേദി

ജന്മം കൊണ്ടല്ല, കർമ്മം കൊണ്ട് രണ്ടുപേർക്ക് അമ്മയും മകളുമാവാം എന്നതിനുദാഹരണമാണ് മന്ദിര ബേദിയും മകൾ താരയും. കഴിഞ്ഞ വർഷം മന്ദിരയും കുടുംബവും തങ്ങൾക്കൊപ്പം കൂട്ടിയ ദത്തുപുത്രിയാണ് താര. എന്നാൽ കുഞ്ഞിന്റെ നിറത്തെച്ചൊല്ലിയും മറ്റും പലരും സൈബർ അതിക്രമത്തിന് മുതിർന്നിട്ടുണ്ട്. അവർക്ക് മുഖത്തടിച്ച പോലെ മന്ദിര മറുപടിയും നൽകി.

മാതൃദിനത്തിൽ മകൾ തങ്ങൾക്കൊപ്പം വന്നതിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് മന്ദിര. 'ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് മന്ദിര അക്കാര്യങ്ങൾ പങ്കുവച്ചത്.
 വീട്ടിലേക്കു വരും മുൻപ് മന്ദിരയും താരയും തമ്മിൽ ദിവസവും 10 മണിക്ക് വീഡിയോ കോളുകൾ ഉണ്ടായിരുന്നു. 2020 ജൂലൈ 28നാണ് ടിക്കാംഗഡ് എന്ന സ്ഥലത്ത് നിന്നും മന്ദിരയും കുടുംബവും മകളെയും കൂട്ടി വന്നത്. ഭർത്താവ് രാജ് താരയെയും കൂട്ടി വരുമ്പോൾ ചാർട്ടേഡ് വിമാനവുമായി മന്ദിരയും മകൻ വീറും സുഹൃത്ത് ജിത്തു സാവ്‌ലാനിയും കാത്തുനിന്നു. ഒരനുജത്തിയെ കൂടെ കൂട്ടാൻ വീർ തയാറായി വരുന്നതെയുണ്ടായിരുന്നുള്ളൂ.


ഒറ്റവാക്കിൽ മറുപടി പറയുന്ന കുട്ടിയായിരുന്നു താര. അവൾ മന്ദിരയുടെ മടിയിൽ നിശബ്ദയായി വന്നിരുന്നു. അപ്പോഴും അവൾ ജ്യേഷ്‌ഠന്റെ മുഖത്ത് കണ്ണെടുക്കാതെ നോക്കിയിരുന്നു. വീഡിയോ കോൾ സമയങ്ങളിൽ 'വീരു ഭയ്യ' എവിടെ എന്നവൾ തിരക്കുമായിരുന്നു.
Published by: user_57
First published: May 10, 2021, 1:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories