മലയാളത്തിൽ പിറന്ന്, ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ ഏറ്റെടുത്ത ജിമിക്കി കമ്മൽ ഗാനം 10 കോടിക്ക് മുകളിൽ യൂട്യൂബ് വ്യൂസ് നേടിയിരിക്കുന്നു. ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്ന മലയാള ഗാനം എന്ന ഖ്യാതി ജിമിക്കി കമ്മലിന് സ്വന്തം. ഗാനം ഹിറ്റായതോടു കൂടി പലരും ഇതിനു നൃത്ത ചുവടുകളുമായി രംഗത്തെത്തി. സംഗതി സംസ്ഥാനം കടന്നതോടു കൂടി പാട്ടിന്റെ ലെവൽ മാറി. പിന്നീട് വിദേശ രാജ്യങ്ങളിലും ജിമിക്കി കമ്മലിന് ആരാധകരുണ്ടായി. മോഹൻലാലും യുവാക്കളുടെ സംഘവും നൃത്തം ചെയ്യുന്ന ഒരു സ്പെഷ്യൽ വിഡിയോയും ഇറങ്ങുകയുണ്ടായി.
ജ്യോതിക നായികാ വേഷത്തിലെത്തുന്ന കാട്രിൻ മൊഴിയിൽ ജിമിക്കി കമ്മൽ വീണ്ടും അവതരിച്ചു. ഹിന്ദിയിൽ വിദ്യാ ബാലൻ അവതരിപ്പിച്ച തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് കാട്രിൻ മൊഴി.
2017 ൽ പുറത്തിറങ്ങിയ ലാൽ ജോസ്-മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലേതാണ് ജിമിക്കി കമ്മൽ. ഇറങ്ങിയ ശേഷം മാസങ്ങളോളം ട്രെൻഡിങ് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനം പിടിച്ചടക്കിയിരുന്നു ജിമിക്കി കമ്മൽ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും, എന്തിനു വിദേശ രാജ്യങ്ങളിൽ പോലും ജിമിക്കി കമ്മലിന് താളം പിടിച്ചു നൃത്തം ചെയ്തവർ അനവധി. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, രഞ്ജിത് ഉണ്ണിയും ചേർന്നാണ്. ക്യാമ്പസ് രംഗത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഗാനമാണിത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.