നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മാർഗംകളി പശ്ചാത്തലമാക്കി മറ്റൊരു കല്യാണ പാട്ട് കൂടി

  മാർഗംകളി പശ്ചാത്തലമാക്കി മറ്റൊരു കല്യാണ പാട്ട് കൂടി

  Jimmi Ee Veedinte Aiswaryam movie has a Margamkali theme wedding song | 'ജിമ്മി ഈ വീടിൻറെ ഐശ്വര്യം' എന്ന ചിത്രത്തിലെ ആദ്യ ഗാനമാണിത്

  ഗാനത്തിലെ ഒരു രംഗം

  ഗാനത്തിലെ ഒരു രംഗം

  • Share this:
   ഗോൾഡൻ എസ് പിക്ചേഴ്‌സിന്റെ ബാനറിൽ ശ്യാംകുമാർ, സിനോ ജോൺ തോമസ് എന്നിവർ നിർമ്മിച്ച് രാജു ചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജിമ്മി ഈ വീടിൻറെ ഐശ്വര്യം' എന്ന ചിത്രത്തിലെ ആദ്യ ഗാനം മമ്ത മോഹൻദാസ്, നൈല ഉഷ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ പേജിലൂടെ പുറത്തിറക്കി. മാർഗം കളി പശ്ചാത്തലമാക്കി മലയാള സിനിമയിൽ മറ്റൊരു ഗാനം കൂടി.
   എം. ജയചന്ദ്രൻ സംഗീതം നൽകിയ ഗാനം രചിച്ചത് സന്തോഷ് വർമ. ആലാപനം വിജയ് യേശുദാസ്.

   ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രം ദുബായിൽ പൂർത്തിയായി. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാംകുമാർ എസ്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.

   കൂടാതെ സംവിധായകനും, നിർമ്മാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയായികൾ. ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.

   മിഥുൻ രമേശ് , ദിവ്യ പിള്ളൈ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമ്മൽ പാലാഴി, സുനിൽ സുഖദ, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായർ, നിഷ മാത്യു എന്നിവർ മറ്റു കഥാപാത്രങ്ങളാണ്.   First published:
   )}