• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Jio: സിനിമ റിലീസ് ആകുന്ന ദിവസം ഇനി വീട്ടിലിരുന്ന് കാണാം

Jio enables customers to watch movies in their living rooms on the day of the release | 2020 പകുതിയോടെ ഈ സേവനം ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷ

news18-malayalam
Updated: August 12, 2019, 2:27 PM IST
Jio: സിനിമ റിലീസ് ആകുന്ന ദിവസം ഇനി വീട്ടിലിരുന്ന് കാണാം
വാർഷിക പൊതുയോഗത്തിൽ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ'യെപ്പറ്റി മുകേഷ് അംബാനി
news18-malayalam
Updated: August 12, 2019, 2:27 PM IST
റിലീസ് ദിവസം ടിക്കറ്റ് ഇല്ലാ, ക്യൂ ഇല്ലാ, അഡ്വാൻസ് ബുക്കിങ് ഇല്ലാ കാലം വരുന്നു. ജിയോ നടപ്പിലാക്കാൻ പോകുന്ന 'ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ' പദ്ധതിയിൽ റിലീസ് ദിവസം തന്നെ സിനിമ വീട്ടിൽ ഇരുന്നു കാണാം. റിലയൻസ് വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി ഇതിനോടകം ചർച്ച വിഷയം ആയിട്ടുണ്ട്. 'ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ' എന്ന് പേരുള്ള പദ്ധതി ജിയോ ഫൈബർ ഉപയോക്താക്കൾക്കാണ് ലഭ്യമാവുക. 2020 പകുതിയോടെ ഈ സേവനം ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷ.

ജിയോ ഫൈബർ ഹോം ബ്രോഡ്ബാൻഡ് സർവീസുകൾ സെപ്തംബർ അഞ്ചിന് പുറത്തു വരും. ഇതിന് മാസം 700 രൂപ മുതൽ 10,000 രൂപ വരെയാണ് വില വരിക. തെരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ചു 100Mbpsനും 1Gbpsനും മദ്ധ്യേ വേഗത ലഭിക്കും.

രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ സേവനമാകുമിത്. ഈ വമ്പൻ പദ്ധതിക്ക് സമാനമായി മറ്റു ബ്രോഡ്ബാൻഡ്, ഡി.ടി.എച്ച്. ഓപ്പറേറ്ററുമാർ എത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാകും. രാജ്യത്താകമാനം 20 ദശലക്ഷം വീടുകളെ കോർത്തിണക്കാനുള്ള പദ്ധതിയാണിത്. സിനിമാ തിയേറ്റർ എന്ന സങ്കൽപ്പത്തിന് തന്നെ രൂപാന്തരം സംഭവിക്കാനുള്ള പദ്ധതിയായാണിത് എത്തുന്നത്.

ഇതേപ്പറ്റി ഇപ്പോഴും ഒരു പൂർണ്ണ ചിത്രം ലഭ്യമല്ല. സിനിമ ഇറങ്ങുന്ന ദിവസം തന്നെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പാക്കേജിൽ അംഗമായുള്ളവർക്ക് വീട്ടിൽ തന്നെ ആദ്യ ഷോ കാണാം എന്നതാണ് പ്രത്യേകത. ഒരു പക്ഷേ ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യം ഉണ്ടാവും. ഈ സേവനത്തിനുള്ളിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങൾ മാത്രമാണോ അതോ പ്രാദേശിക സിനിമയും ഉൾപ്പെടുമോ എന്നൊന്നും തത്ക്കാലം പറയാറായിട്ടില്ല.

First published: August 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...