• HOME
  • »
  • NEWS
  • »
  • film
  • »
  • Innale Vare movie | ജിസ് ജോയിയുടെ ത്രില്ലർ ചിത്രം 'ഇന്നലെ വരെ' ചിത്രീകരണം പൂർത്തിയായി

Innale Vare movie | ജിസ് ജോയിയുടെ ത്രില്ലർ ചിത്രം 'ഇന്നലെ വരെ' ചിത്രീകരണം പൂർത്തിയായി

വ്യത്യസ്ഥ തലങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൃത്തുക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചിത്രമാണിത്

ആസിഫ് അലി, ജിസ് ജോയ്, നിമിഷ സജയൻ, ആന്റണി വർഗീസ്

ആസിഫ് അലി, ജിസ് ജോയ്, നിമിഷ സജയൻ, ആന്റണി വർഗീസ്

  • Share this:
    ജിസ് ജോയിയുടെ (Jis Joy) ഏറ്റവും പുതിയ ചിത്രമായ 'ഇന്നലെ വരെ' (Innale Vare) ഷൂട്ടിംഗ് പ്രവർത്തനങ്ങൾ പൂർത്തിയായി. സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലി (Asif Ali), നിമിഷ സജയൻ (Nimisha Sajayan), ആന്റണി വർഗീസ് (Antony Varghese) എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ജിസ് ജോയ് യുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്. മുൻ ചിത്രങ്ങളിൽ നിന്നും നേർവിപരീതമായ ആഖ്യായന രീതിയെന്നു തന്നെ പറയാം. പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ചിത്രമാണിത്.

    വ്യത്യസ്ഥ തലങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൃത്തുക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

    സിനിമാ നടനായ ആദിശങ്കരൻ, ഐ.ടി. ടെക്നിഷ്യനായ ശരത്ത്, ഇൻഫോസിസ് ജീവനക്കാരിയായ ഷാനി എന്നിവരാണ് ഈ മൂന്നു പേർ. ഇവരുടെ ജീവിതത്തിലേക്ക് നാലാമതൊരു കഥാപാത്രം കടന്നു വരുന്നു. ഐഷു എന്ന ഒരു പെൺകുട്ടി. അവളുടെ വരവോടെ ഇവരുടെ ജീവിതത്തിൻ്റെ അടിത്തറ ഇളകിയെന്നു തന്നെ പറയാം. അതുവരേയും ശാന്തമായിരുന്ന അവരുടെ ജീവിതം സംഘർഷഭരിതമാകുന്നു. ഇതിൽ നിന്നും മോചിക്കപ്പെടാനുള്ള ഇവരുടെ ശ്രമങ്ങളാണ് തികഞ്ഞ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.

    ആദി ശങ്കരൻ, ശരത്ത്, ഷാനി എന്നിവരെയഥാക്രമം ആസിഫ് അലി, ആൻ്റണി വർഗീസ്, നിമിഷ സജയൻ എന്നിവരവതരിപ്പിക്കുന്നു. മലയാളത്തിലെ ഏറ്റം മികച്ച യുവനിരയെത്തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഐഷുവിനെ മോനിക്കാറെക്കോയും അവതരിപ്പിക്കുന്നു.

    സിദ്ദിഖ്, ഡോ.റോണി രാജ്, നന്ദു, ശ്രീലഷ്മി, അതുല്യ, ശ്രീഹരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ - ബോബി, സഞ്ജയ്. രാഹുൽ രാജ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം - ബാവ, മേക്കപ്പ് - രതീഷ് മൈക്കിൾ, കോസ്റ്യൂം ഡിസൈൻ - സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ- ഫർഹാൻ ഫൈസൽ, പ്രൊഡക്ഷൻ എക്സ്ക്യൂട്ടീവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - രാജേഷ് നടരാജൻ.

    Summary: Jis Joy has teamed up with Asif Ali, Nimisha Sajayan and Antony Varghese for his next 'Innale Vare'. Innale Vare explores the nuances of friendship between three which goes topsy-turvy as another person enter their fold. The film takes a detour from the Jis Joy kind of feel-good movies and gets into the thriller territory
    Published by:user_57
    First published: