വിജയ് സൂപ്പറും പൗർണ്ണമിയും സംവിധായകൻ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവും. സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളൂം ഹിറ്റാക്കി ഹാട്രിക് വിജയം സ്വന്തമാക്കിയ സംവിധായകനാണ് ജിസ് ജോയ്. ബോബി-സഞ്ജയ് സംഘമാവും തിരക്കഥ. ബൈസിക്കിൾ തീവ്സ് (2013), സൺഡേ ഹോളിഡേ (2017) എന്നിവയാണ് ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങൾ. പ്രേക്ഷകർ മികച്ച പ്രതികരണം രേഖപ്പെടുത്തിയ വിജയ് സൂപ്പറും പൗർണ്ണമിയും ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി ഓടുകയാണ്.
അടുത്തിടെയിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, അള്ള് രാമേന്ദ്രൻ എന്നീ ചാക്കോച്ചൻ ചിത്രങ്ങൾ നല്ല പ്രതികരണമാണ് നേടിയത്.ജിസ് ജോയ് ചിത്രം കൂടാതെ സൗബിൻ ഷാഹിർ, ഗപ്പി സംവിധായകൻ ജോൺ പോൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രഖ്യാപിച്ചിരുന്നു. നിലവിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്സിൽ കുഞ്ചാക്കോ ബോബൻ ഡോക്ടറുടെ വേഷം ചെയ്യുന്നുണ്ട്. കൂടാതെ നിത്യ മേനോൻ നായികയാവുന്ന ഷഹീദ് ഖാദർ ചിത്രവും ചാക്കോച്ചന്റേതായി ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jiss Joy director, Kunchacko Boban, Kunchacko Boban Allu Ramendran, Vijay Superum Pournamiyum Jiss Joy