• HOME
  • »
  • NEWS
  • »
  • film
  • »
  • Tovino Thomas | മേക്കപ്പ് ഉൾപ്പെടെ ടൊവിനോ ഒരു ദിവസം സിനിമയ്ക്കായി ചിലവിട്ടത് 17 മണിക്കൂർ

Tovino Thomas | മേക്കപ്പ് ഉൾപ്പെടെ ടൊവിനോ ഒരു ദിവസം സിനിമയ്ക്കായി ചിലവിട്ടത് 17 മണിക്കൂർ

ഏറ്റവും പുതിയ ചിത്രത്തിനായി ടൊവിനോ തോമസ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംവിധായകൻ

ടൊവിനോ തോമസ്, ജിതിൻ ലാൽ

ടൊവിനോ തോമസ്, ജിതിൻ ലാൽ

  • Share this:
    ജിതിൻ ലാൽ (Jithin Lal) എന്ന നവാഗത സംവിധായകന്റെ കന്നി സംവിധാന സംരംഭമാണ് ടൊവിനോ തോമസ് (Tovino Thomas) നായകനാവുന്ന 'അജയന്റെ രണ്ടാം മോഷണം' (Ajayante Randam Moshanam). സംവിധായകന്റെ നാല് വർഷത്തെ സ്വപ്നം 2022 ഒക്ടോബർ മാസം മുതൽ ഷൂട്ടിംഗ് തലത്തിലെത്തിക്കഴിഞ്ഞു. മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്ഷനിലെ പരിചയസമ്പത്ത് കൈമുതലാക്കി, ക്വളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും മുതിരാതെ, തന്റെ കന്നി ചിത്രത്തിനായി അഹോരാത്രം പണിയെടുക്കുന്ന ക്രൂവിന്റെ അമരക്കാരനാണ് ജിതിൻ ഇപ്പോൾ.

    'ഗോദ'യിലെ നായകനും അസിസ്റ്റന്റ് ഡയറക്ടറും ഇപ്പോൾ സംവിധായകനും നായകനുമായി മാറിക്കഴിഞ്ഞു.

    ഒരു പ്രീ-വിഷ്വലൈസേഷൻ വീഡിയോ പുറത്തിറക്കിയതോടെ ചിത്രം അതിന്റെ പേര് കേൾക്കുന്ന പോലെ അത്ര ലളിതമല്ല എന്നതിന്റെ സൂചന പുറത്തുവന്നിരുന്നു.

    കേവലം രണ്ടു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ രാത്രി-പകൽ വ്യത്യാസമില്ലാതെ ജിതിനും സംഘവും അവരുടെ അജയനും കഠിനാധ്വാനം ആരംഭിച്ചിരുന്നു.

    കാരക്കുടിയിലെ ആദ്യ രണ്ടു ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ, ആദ്യത്തെ ദിവസം 12 മണിക്കൂറും രണ്ടാമത്തെ ദിവസം 17 മണിക്കൂറും ടൊവിനോയും, ജിതിനും കൂട്ടരും ചിലവിട്ടിരുന്നു.

    "തലേ ദിവസം വൈകുന്നേരം ആറ് മണിക്ക് ടൊവിനോ ഷൂട്ട് തുടങ്ങി. ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ മേക്കപ്പ് ഇട്ടാലെ ടൊവിക്ക് ഷൂട്ടിങ്ങിനു തയ്യാറെടുക്കാൻ സാധിക്കൂ. ആറരയോടെ ഞങ്ങൾ ഷോട്ട് എടുത്തു. ഷൂട്ടിംഗ് തീരുന്നത് പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിക്കും!"

    അജയന്റെ രണ്ടാം മോഷണത്തെക്കുറിച്ച് കൂടുതൽ അറിയാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. സിനിമയ്ക്കായി ടൊവിനോ ഒരു വമ്പൻ മേക്കോവറിൽ എത്തും എന്ന് തല്ക്കാലം പറയാം. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോൾ ആണ് ടൊവിനോയ്ക്ക്. കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന ടൊവിനോ ഇവിടെയും പതിവ് തെറ്റിച്ചിട്ടില്ല.

    അതീവ സസ്പെൻസ് കാത്തുസൂക്ഷിക്കുന്നത് കൊണ്ടുതന്നെ, ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ ടൊവിനോ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോലും പുതിയ ചിത്രങ്ങൾ അധികം പോസ്റ്റ് ചെയ്യാതെയും പൊതുപരിപാടികളിൽ എങ്ങും പ്രത്യക്ഷപ്പെടാതെയും സസ്പെൻസ് കാത്തുസൂക്ഷിക്കുന്നുണ്ട്.

    Summary: Ajayante Randam Moshanam, directed by first-time director Jithin Lal, stars Tovino Thomas. Jithin has been waiting four years to begin production on his first film as a director. The movie's filming began in October 2022. According to early indications, the entire cast is fully committed to the film
    Published by:Meera Manu
    First published: