• HOME
  • »
  • NEWS
  • »
  • film
  • »
  • Jo & Jo | സിനിമയിലെ കഥാപാത്രമായ നായയ്ക്കും ക്യാരക്ടർ പോസ്റ്റർ; ജോ ആൻഡ് ജോയിലെ 'വീരപ്പൻ'

Jo & Jo | സിനിമയിലെ കഥാപാത്രമായ നായയ്ക്കും ക്യാരക്ടർ പോസ്റ്റർ; ജോ ആൻഡ് ജോയിലെ 'വീരപ്പൻ'

Jo and Jo movie released character poster of a four legged character Veerappan | 'വീരപ്പൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായയുടെ പോസ്റ്ററാണ് റിലീസ് ചെയ്തത്

ജോ ആൻഡ് ജോ

ജോ ആൻഡ് ജോ

  • Share this:
    മാത്യു (Mathew Thomas), നസ്‌ലൻ (Naslen Gafoor), നിഖില വിമൽ (Nikhila Vimal) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' (Jo and Jo) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. 'വീരപ്പൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായയുടെ പോസ്റ്ററാണ് റിലീസ് ചെയ്തത്.

    പേരുപോലെ അത്ര പ്രശ്നക്കാരൻ ഒന്നുമല്ല. തിന്നുക, ഉറങ്ങുക എന്നല്ലാതെ വലിയ അദ്ധ്വാനത്തിനൊന്നും താത്പര്യവുമില്ല. ലോക്ക്‌ഡൗൺ വന്നതിനു ശേഷം കൂട്ടിലടക്കപെട്ട തന്റെ അവസ്ഥ തന്നെ വീട്ടുകാർക്കും നാട്ടുകാർക്കും വന്നതിന്റെ ചെറിയൊരു സന്തോഷവുമുണ്ട് പുള്ളിക്ക്.

    മെയ് പതിമൂന്നിന് 'ജോ ആന്റ് ജോ' ഐക്കോൺ സിനിമാസ് തിയെറ്ററിലെത്തിക്കും. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ്, ലീന ആന്റെണി എന്നിവരും ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

    അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

    പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- നിമേഷ് താനൂർ, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവൻസി, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ - റെജിവാൻ അബ്ദുൾ ബഷീർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

    Also read: ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ; പുതിയ ചിത്രം എറണാകുളത്ത് ആരംഭിച്ചു

    ഗുരു സോമസുന്ദരം (Guru Somasundaram), ജിനു ജോസഫ് (Jinu Joseph), ഗോവിന്ദ് പത്മസൂര്യ (Govind Padmasoorya), ശ്രുതി രാമചന്ദ്രൻ (Sruthi Ramachandran), ശ്രിന്ദ (Srinda) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു.

    സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ നിർവ്വഹിച്ചു. സംവിധായകൻ മനു അശോകൻ ആദ്യ ക്ലാപ്പടിച്ചു. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, ആഭിജ ശിവകല, കോട്ടയം രമേഷ്, അരുൺ കുമാർ, ശ്രുതി രജനീകാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. രമേഷ് റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു. കന്നട സിനിമാ നിർമ്മാതാവായ രമേഷ് റെഡ്ഢിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.
    Published by:user_57
    First published: