അയ്യപ്പനും കോശിയും ഹിന്ദി പറയും; അവകാശം സ്വന്തമാക്കി ജോൺ എബ്രഹാം

John Abraham bags the right to remake Ayyappanum Koshiyum in Hindi | റെക്കോർഡ് തുകയ്ക്കാണ് ഈ സിനിമയുടെ അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയത്

News18 Malayalam | news18-malayalam
Updated: May 26, 2020, 1:08 PM IST
അയ്യപ്പനും കോശിയും ഹിന്ദി പറയും; അവകാശം സ്വന്തമാക്കി ജോൺ എബ്രഹാം
അയ്യപ്പനും കോശിയും
  • Share this:
കോവിഡ് നൽകിയ അപ്രതീക്ഷിത വെല്ലുവിളികൾക്കിടയിൽ മലയാള സിനിമയിൽ നിന്നും ഒരു ശുഭവാർത്ത. മലയാള ചിത്രം 'അയ്യപ്പനും കോശിയും' ഹിന്ദിയിൽ നിർമ്മിക്കാനുള്ള അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ബോളിവുഡ് താരം ജോൺ എബ്രഹാം. കോടികൾ മുടക്കിയുള്ള ഈ ഇടപാടിലെ യഥാർത്ഥ തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.ആക്ഷനും ത്രില്ലും മികച്ച കഥയുമാണ് തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചതെന്ന് ജോൺ എബ്രഹാം ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. അത്തരം ചിത്രങ്ങൾ ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നതെന്നും ജോൺ. ജോണിന്റെ ജെ.എ. എന്റർടൈൻമെന്റ് ആവും ചിത്രം നിർമ്മിക്കുക.

Also read: ഞാൻ രാഷ്ട്രീയത്തിലിറങ്ങും; പറയാതെ ഡാം തുറക്കുന്നതിൽ പ്രതികരിക്കും: മല്ലിക സുകുമാരൻ

പൃഥ്വിരാജും ബിജു മേനോനും തുല്യപ്രാധാന്യമുള്ള നായകവേഷം ചെയ്ത 'അനാർക്കലി' എന്ന ചിത്രത്തിന് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സിനിമയാണ് അയ്യപ്പനും കോശിയും. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം. ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിയേറ്ററിൽ നിന്ന് മാത്രം ഈ ചിത്രം 30 കോടിക്ക്‌ മുകളിൽ കളക്ഷൻ നേടി.First published: May 26, 2020, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading