നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • യുദ്ധം ഭീകരവാദത്തിനെതിരെയാവണം, രാജ്യത്തിനോ മതത്തിനോ എതിരെയല്ല: ജോൺ എബ്രഹാം

  യുദ്ധം ഭീകരവാദത്തിനെതിരെയാവണം, രാജ്യത്തിനോ മതത്തിനോ എതിരെയല്ല: ജോൺ എബ്രഹാം

  റോമിയോ അക്ബർ വാൾട്ടറിന്റെ ട്രെയ്‌ലർ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജോൺ

  ജോൺ എബ്രഹാം

  ജോൺ എബ്രഹാം

  • Share this:
   യുദ്ധം ചെയ്യുന്നെങ്കിൽ അത് ഭീകരവാദത്തിനെതിരായാവണം, രാജ്യത്തിനോ മതത്തിനോ എതിരെയാവരുതെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. ജോണിന്റെ വരാനിരിക്കുന്ന ചിത്രം റോമിയോ അക്ബർ വാൾട്ടറിന്റെ ട്രെയ്‌ലർ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജോൺ. ഫെബ്രുവരി 14ലെ പുൽവാമ ഭീകരാകരമാണത്തിനു ശേഷം ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ ഉയരുന്ന സമ്മർദ്ദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോൺ. സംഭവകഥയെ ആസ്‌പദമാക്കിയുള്ള ചിത്രം ഒരു ചാരന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയതാണ്.

   Also read: വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗം ഏപ്രിലിൽ, നായികയാവാൻ അവസരം

   "ജനങ്ങൾക്ക് ഇഷ്ടമുള്ളത് കൊണ്ട് അങ്ങനെ ചെയ്യാം' എന്ന് പറയുന്ന അഭിനേതാവല്ല ഞാൻ. കാര്യങ്ങൾ അങ്ങനെ തന്നെ പറയുന്നതാണ് എന്റെ രീതി. ഈയിടെയായി കണ്ടുവരുന്ന ധ്രൂവീകരണം അപകടകരമാണ്." ജോൺ പറയുന്നു.

   റോബി ഗ്രെയ്‌വാൾ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ അഞ്ചിന് പുറത്തിറങ്ങും. റോ (RAW) എന്നാണ് ചിത്രത്തിന്റെ ചുരുക്കപ്പേര്. നിലവിലെ സാഹചര്യം മുതലെടുക്കുകയല്ല, മറിച്ച്‌ ചിത്രം ഈ സമയം റിലീസ് ചെയ്യണം എന്ന് മുന്നേകൂട്ടി നിശ്ചയിച്ചിരുന്നതാണ് എന്നും ജോൺ വിശദീകരിക്കുന്നു. ജാക്കി ഷ്‌റോഫ്, മൗനി റോയ്, സിക്കന്ദർ ഖേർ, രഘുബീർ യാദവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

   First published:
   )}