നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • John Abraham about Sachy| 'നഷ്ടപ്പെട്ടത് അത്രയും കഴിവുള്ള സുഹൃത്തിനെ'; തകര്‍ന്നു പോയെന്ന് ജോണ്‍ എബ്രഹാം

  John Abraham about Sachy| 'നഷ്ടപ്പെട്ടത് അത്രയും കഴിവുള്ള സുഹൃത്തിനെ'; തകര്‍ന്നു പോയെന്ന് ജോണ്‍ എബ്രഹാം

  John Abraham about Sachy| സച്ചി സംവിധാനം ചെയ്ത അയപ്പനും കോശിയും ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് ജോണ്‍ അബ്രഹാമാണ്

  John Abraham about Sachy

  John Abraham about Sachy

  • Share this:
   അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച്‌ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും നടന്‍ ട്വീറ്റ് ചെയ്തു.


   സച്ചി സംവിധാനം ചെയ്ത അയപ്പനും കോശിയും ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജോണ്‍ അബ്രഹാമാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. സിനിമയുടെ ചര്‍ച്ചയ്‍ക്കിടെയാണ് ഇരുവരും സൗഹൃദത്തിലായത്. ജോണ്‍ അബ്രഹാമിന്റെ ജെ.എ എന്റര്‍ടൈന്മെന്റ്സാണ് ചിത്രത്തിന്റെ റീമേയ്ക് അവകാശം സ്വന്തമാക്കിയത്.
   TRENDING:Petrol Price | ഇന്ധന വില തുടര്‍ച്ചയായ 14-ാം ദിവസവും കൂട്ടി; 14 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.65 രൂപ [VIDEO]വെന്റിലേറ്റർ ഓഫ് ചെയ്ത് പകരം കൂളർ ഓൺ ചെയ്ത് ബന്ധുക്കൾ; 40 കാരൻ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു[NEWS]'ആശ്വസിപ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ മണ്ഡലത്തിന്‍റെ എംപിയായിരുന്ന മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല': സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് [NEWS]
   വ്യാഴാഴ്ച്ച രാത്രിയോടെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു സച്ചിയുടെ അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സച്ചി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
   First published:
   )}