• HOME
 • »
 • NEWS
 • »
 • film
 • »
 • John Paul | മമ്മൂട്ടി - ശബാന ആസ്മി എന്ന ജോൺ പോൾ സ്വപ്നം ജയറാം- സുഹാസിനിയിൽ എത്തിയപ്പോൾ

John Paul | മമ്മൂട്ടി - ശബാന ആസ്മി എന്ന ജോൺ പോൾ സ്വപ്നം ജയറാം- സുഹാസിനിയിൽ എത്തിയപ്പോൾ

John Paul on his dream of a Mammootty Shabana Azmi movie | 'ഒരു ചെറു പുഞ്ചിരി' എന്ന സിനിമ ഏൽപ്പിച്ച നിർമ്മാണ ഭാരങ്ങൾക്കു ശേഷം ജോൺ പോൾ കണ്ട മമ്മൂട്ടി - ശബാന ആസ്മി ചിത്രമെന്ന സ്വപ്നം മാറിമറിയുകയായിരുന്നു

ജോൺ പോൾ, തീർത്ഥാടനത്തിലെ രംഗം

ജോൺ പോൾ, തീർത്ഥാടനത്തിലെ രംഗം

 • Share this:
  സിനിമയെ വാണിജ്യതാൽപ്പര്യങ്ങൾക്കപ്പുറം അതിന്റെ കലാമൂല്യത്തെ ഏറെ സ്നേഹിച്ച ചലച്ചിത്രകാരനാണ് ജോൺ പോൾ (John Paul). സിനിമകളുടെ പേര് മാത്രം മതി ജോൺ പോൾ ആരായിരുന്നു എന്ന് പറയാതെ പറയാൻ. ചാമരം (1980), മർമ്മരം (1981), ഇണ (1982), സന്ധ്യ മയങ്ങും നേരം (1983), സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983) , മോഹന്റെ രചന (1983), അറിയാത്ത വീഥികൾ (1984), ആരോരുമറിയാതെ (1984), അതിരാത്രം (1984), അടുത്തടുത്ത് (1984), നീലക്കുറുഞ്ഞി പൂത്തപ്പോൾ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987), ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988) പോലുള്ള ശ്രദ്ധേയ ചിത്രങ്ങൾ അവയിൽ ചിലതു മാത്രം. കമലിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ 'പ്രണയമീനുകളുടെ കടൽ' അദ്ദേഹത്തിന്റെ അവസാന ചിത്രമാണ്.

  'ഒരു ചെറു പുഞ്ചിരി' എന്ന സിനിമ ഏൽപ്പിച്ച നിർമ്മാണ ഭാരങ്ങൾക്കു ശേഷം താൻ കണ്ട മമ്മൂട്ടി - ശബാന ആസ്മി ചിത്രം എന്ന സ്വപ്നവും അത് ജയറാം- സുഹാസിനി കോമ്പോയിൽ എത്തിയതും അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നു.

  ഇതിനു ശേഷം 'വാനപ്രസ്ഥം' പോലൊരു ചിത്രം എടുക്കാൻ കഴിയുമോ എന്ന ആശങ്ക നിലനിക്കെയാണ് എം.ടി. എത്തി കണ്ണന് ഒരു സിനിമ എത്രയും വേഗം ചെയ്യാൻ ആഗ്രഹമുണ്ട് എന്ന കാര്യം പറയുന്നത്. മമ്മൂട്ടി - ശബാന ആസ്മി ചിത്രം അപ്പോൾ ജോൺ പോളിന്റെ ഭാവനയിൽ വിരിഞ്ഞുതുടങ്ങിയിരുന്നു.

  'ഒരു ചെറുപുഞ്ചിരി' രചിച്ചതിന്റെ പ്രതിഫലം ആകട്ടെ അദ്ദേഹത്തിന് നൽകിയിട്ടുമില്ല. പിന്നെയും മൂന്നുനാലു വർഷങ്ങൾക്കു ശേഷമാണ് പ്രതിഫലം അൽപ്പമെങ്കിലും കൊടുക്കാൻ ജോൺ പോളിനെ കൊണ്ട് സാധിച്ചത്. അതിനിടെ പണം മറിച്ചു എന്ന അപവാദപ്രചാരണങ്ങളും ഉണ്ടായി. ഇതിൽ എം.ടിക്ക് തന്നോട് നീരസമുണ്ടായിരുന്നോ എന്ന് പോലും അദ്ദേഹം സംശയിച്ചു. അതുമല്ലെങ്കിൽ അന്നത്തെ നിവർത്തികേട്‌ മനസ്സിലാക്കിയിട്ടുണ്ടാകണം. ഒടുവിൽ പുതിയ സിനിമയ്ക്ക് തന്നാലാവും വിധമുള്ള പ്രതിഫലം അദ്ദേഹം നൽകുകയും ചെയ്തു. മുഖ്യധാരയിൽ അദ്ദേഹത്തിന് ലഭിക്കാമായിരുന്ന പ്രതിഫലത്തിന്റെ എത്രയോ ചെറിയ അംശമായിരുന്നു താൻ നൽകിയ ആ അഡ്വാൻസ് എന്നദ്ദേഹം ഓർമ്മിച്ചു.

  "കണ്ണന്‍ അദ്ദേഹത്തിനു വേണ്ടി ചെയ്ത ഒരു ടെലിസീരിയലില്‍ രാപ്പകല്‍ കൂടെ നിന്ന് അദ്ധ്വാനിച്ച ആളാണ്. കണ്ണന്‍റെ സംവിധാനത്തില്‍ ‘തീര്‍ത്ഥാടനം’ ഒരുങ്ങി വന്നപ്പോള്‍, അപരിചിതനായ കണ്ണന്‍റെ സംവിധാനത്തില്‍ അങ്ങനെയൊരു വേഷം ചെയ്യാന്‍ മമ്മൂട്ടിക്ക് വൈമനസ്യമുണ്ടായി. കറങ്ങിത്തിരിഞ്ഞ് തിരിഞ്ഞ് മമ്മൂട്ടി - ശബാനാ അസ്മി എന്ന് ഞാന്‍ കണ്ട സ്വപ്‌നം ജയറാം-സുഹാസിനിയില്‍ വന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണുണ്ടായത്.

  ചിലത് നമ്മുടെ കണക്കുകള്‍ക്കെല്ലാം അപ്പുറത്ത് സംഭവിക്കും. നമ്മുടെ കണക്കുകള്‍ക്ക് വിധേയമായി സംഭവിക്കുന്നതു പോലും ആ കണക്കുകളില്‍ എത്തിപ്പെടാതെ വഴുതിപ്പോകും. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം, സിനിമയും." (ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്ന അദ്ദേഹത്തിന്റെ രചനയിൽ നിന്നും)

  Summary: How a Mammootty - Shabana Azmi movie planned by John Paul played out as a Jayaram- Suhasini film
  Published by:user_57
  First published: