• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ജോണിയുടെ ജോറൻ ജോഡിയായി ജയ്സ'; 'ജോണി ജോണി യെസ് അപ്പാ' പോസ്റ്റർ എത്തി

news18india
Updated: August 7, 2018, 11:16 AM IST
'ജോണിയുടെ ജോറൻ ജോഡിയായി ജയ്സ'; 'ജോണി ജോണി യെസ് അപ്പാ' പോസ്റ്റർ എത്തി
news18india
Updated: August 7, 2018, 11:16 AM IST
'രാമന്റെ ഏദൻതോട്ട‌ം' എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനുസിത്താരയും ഒന്നിക്കുന്ന 'ജോണി ജോണി യെസ് അപ്പാ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ചിത്രത്തിൽ ജോണി എന്ന ടൈറ്റിൽ കഥാപാത്രമായിട്ടാണ് ചാക്കോച്ചൻ എത്തുന്നത്. നായിക ജയ്സയായി അനു സിത്താരയുമെത്തുന്നു.

'ജയ്സ ജോണിയുടെ നല്ല ജോറൻ ജോഡി ' എന്ന തലക്കെട്ടിൽ കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. അദിതി രവിയും ചിത്രത്തിലുണ്ട്.

ജി മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോജി തോമസാണ്. വൈശാഖ് സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം.

First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍