ഇന്റർഫേസ് /വാർത്ത /Film / ജോജു ജോർജും, അജു വർഗീസും, നിരഞ്ജ് രാജുവും 'ഒരു താത്വിക അവലോകനവുമായി' വരുന്നു

ജോജു ജോർജും, അജു വർഗീസും, നിരഞ്ജ് രാജുവും 'ഒരു താത്വിക അവലോകനവുമായി' വരുന്നു

ഒരു താത്വിക അവലോകനം

ഒരു താത്വിക അവലോകനം

Joju George, Aju Varghese, Niranj Maniyanpilla starring movie Oru Thathvika Avalokanam to start rolling |

  • Share this:

ജോജു ജോർജ്, അജു വർഗീസ്, നിരഞ്ജ് രാജു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം 'ഒരു താത്വിക അവലോകനം' ചിത്രീകരണമാരംഭിക്കുന്നു. 'സന്ദേശം' എന്ന സിനിമയിലെ പ്രശസ്ത ഡയലോഗും നടൻ ശങ്കരാടിയുടെ ചിത്രവും ചേർന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ തുടക്കം മുതലേ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. അഖിൽ മാരാർ ആണ് സംവിധാനവും രചനയും.

രജീഷ വിജയൻ നായികയായ 'ഫൈനൽസിലാണ്' നിരഞ്ജ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. പി.ആർ. അരുണായിരുന്നു സംവിധാനം.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ കുമാര പിള്ള എന്ന കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. 'റാഡിക്കൽ ആയ ഒരു മാറ്റം അല്ല.' എന്ന് അജു വർഗീസ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത പോസ്റ്ററിൽ പറയുന്നു.

'ചോല' എന്ന ചിത്രത്തിലാണ് ജോജു ജോർജ് ഏറ്റവും അടുത്ത് വേഷമിട്ടത്. ഇതിൽ ബോസ് എന്ന നായകകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രീകരണം പൂർത്തിയാക്കിയ 'ഹലാൽ ലവ് സ്റ്റോറിയിലും' ജോജു വേഷമിടുന്നുണ്ട്. മലയാള സിനിമയിലെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി ചിത്രത്തിൽ ജോജുവും ചെമ്പൻ വിനോദും നായകന്മാരായി വേഷമിട്ടു. നൈല ഉഷ നായികയായ ചിത്രം ബോക്സ് ഓഫിസ് വിജയമായിരുന്നു. ഈ ചിത്രമിപ്പോൾ ആമസോൺ പ്രൈമിൽ പ്രദർശനത്തിലുണ്ട്.

സാജൻ ബേക്കറി സിൻസ് 1962, സുനാമി തുടങ്ങിയ പൂർത്തീകരിച്ച ചിത്രങ്ങൾ അജു വർഗീസിന്റേതായുണ്ട്. ഇതിൽ സുനാമി ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്ന ശേഷം ബാക്കിയുള്ള ഭാഗങ്ങൾ കൂടി ചിത്രീകരിച്ച് പൂർത്തിയാക്കിയിരുന്നു. 'സാജൻ ബേക്കറി സിൻസ് 1962'വിൽ തിരക്കഥാകൃത്തിന്റെയും നായകന്റെയും വേഷങ്ങളിൽ അജുവിനെ കാണാം. ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം.

നിഗൂഢത നിറഞ്ഞ പ്രമേയവുമായി തിയേറ്ററുകളിലെത്തിയ കമല എന്ന ചിത്രത്തിൽ അജു വർഗീസായിരുന്നു നായകൻ. അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കമല'. അജു നായകനായി ഏറ്റവുമൊടുവിൽ സ്‌ക്രീനിലെത്തിയ ചിത്രം ഇതായിരുന്നു.

First published:

Tags: Aju varghese, Joju george, Niranj Maniyanpillai, Oru Thathvika Avalokanam