നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജോജു ജോർജ് നായകൻ; പീസ് ചിത്രീകരണം തുടങ്ങി

  ജോജു ജോർജ് നായകൻ; പീസ് ചിത്രീകരണം തുടങ്ങി

  Joju George movie Peace starts rolling | തൊടുപുഴയിലാണ് ചിത്രീകരണം

  ജോജു ജോർജ്

  ജോജു ജോർജ്

  • Share this:
   സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന ജോജു ജോർജ് നായകനായ 'പീസ്' എന്ന സിനിമയുടെ ചിത്രീകരണം നവംബർ 16ന് തൊടുപുഴയിൽ തുടങ്ങി.

   സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കും.   ക്യാമറ ഷമീർ ഗിബ്രൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട്‌ ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ,ഫഹദ്, കോസ്ട്യും ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു, ചീഫ് അസോ: ഡയറക്ടർ കെ.ജെ വിനയൻ, അസോ: ഡയറക്ടർ മുഹമ്മദ് റിയാസ്.

   അടുത്തിടെ ഡിജിറ്റൽ റിലീസ് ചെയ്ത 'ഒരു ഹലാൽ ലവ് സ്റ്റോറിയാണ്' ജോജുവിന്റെ ഏറ്റവും പുതിയ ചിത്രം. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, ഷറഫുദീൻ എന്നിവർ നായക വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രമാണിത്.
   Published by:user_57
   First published:
   )}