അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'സ്റ്റാർ' റിലീസിന് ഒരുങ്ങുന്നു. തിയേറ്റർ തുറന്നാൽ ഉടൻ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് സൂചന.
പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിൻ എസ്. സോമശേഖരനാണ്. ഷീ ടാക്സി, പുതിയ നിയമം, സോളോ, കനൽ, പുത്തൻ പണം, ശുഭരാത്രി, പട്ടാഭിരാമൻ, മരട് 357 തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മിക്കുന്ന ചിത്രത്തിൽ ഷീലു എബ്രഹാം, ജാഫർ ഇടുക്കി തുടങ്ങിയ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
എം. ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാൻസിസാണ്. തരുൺ ഭാസ്കരൻ ക്യാമറയും ലാൽകൃഷ്ണൻ എസ്. അച്യുതം എഡിറ്റിംഗിങ്ങും നിർവ്വഹിച്ചിരിക്കുന്നു. വാർത്താപ്രചരണം അരുൺ പൂക്കാടൻ
ക്ലീൻ U സർട്ടിഫിക്കറ്റ് നേടി സെൻസറിങ് കഴിഞ്ഞ 'സ്റ്റാർ' കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്റർ തുറന്നാൽ ഉടൻ റിലീസ് ചെയ്യുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
Also read: സന ഖാൻ ഭർത്താവുമൊത്ത് മാലിദ്വീപിൽസന ഖാൻ ഭർത്താവ് അനസ് സയ്യദിനൊപ്പം മാലിദ്വീപിലാണ്. തിങ്കളാഴ്ച, തന്റെ യാത്രയിൽ നിന്ന് വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചു കൊണ്ട് അവർ സോഷ്യൽ മീഡിയയിലെത്തി. തന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഒരു സീപ്ലെയിനിൽ കയറി പിന്നീട് ചില ചിത്രങ്ങൾക്ക് ബീച്ചിൽ പോസ് ചെയ്തതെങ്ങനെയെന്ന് സന ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു.
ആദ്യ വീഡിയോയിൽ, അനസിന്റെ കൈകളിൽ പിടിച്ച് സന നടന്നു നീങ്ങുന്നത് കാണാം. വീഡിയോയിൽ അവർ ബ്ലാക്ക് ആൻഡ് വൈറ്റ് ബുർഖയും ഹിജാബും ധരിച്ചിരുന്നു, വെളുത്ത ജാക്കറ്റിനൊപ്പം വെള്ള കുർത്തയും പൈജാമയുമാണ് അനസിന്റെ വേഷം.
മാലിദ്വീപിലേക്കുള്ള ഫ്ലൈറ്റിനായി അവർ കയറിയ സീ പ്ലെയിനിന്റെ ഒരു കാഴ്ചയും താമസിച്ച വാട്ടർ വില്ലകളും അവർ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി. സനയെയും അനസിനെയും അവരുടെ റിസോർട്ടിൽ വെൽകം ഡ്രിങ്കുകളുമായി സ്വാഗതം ചെയ്തതും കാണാം.
പിന്നീടുള്ള പോസ്റ്റിൽ, പിങ്ക്, പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തിൽ സന ബീച്ചിൽ പോസ് ചെയ്തു. തന്റെ ഫോട്ടോകൾ ക്ലിക്കുചെയ്ത് ഭർത്താവ് തളർന്നുപോയെന്ന് അവർ തമാശയായി പറഞ്ഞു.
മറ്റൊരു വീഡിയോ കാണിക്കുന്നത് സനയെ ഭർത്താവ് കടൽ വശത്തെ ഊഞ്ഞാലിൽ ഇരുത്തി ആട്ടുന്നതാണ്, പക്ഷേ അനസ് പരമാവധി ശക്തിയിൽ ഊഞ്ഞാൽ തള്ളുന്നതും സന ഉച്ചത്തിൽ വിളിക്കുന്നതും കേൾക്കാം.
Summary: Star Malayalam movie with Prithviraj, Joju George and Sheelu Abraham is gearing up for a theatre release ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.