• HOME
 • »
 • NEWS
 • »
 • film
 • »
 • Joju George | ജോജു ജോർജിന്റെ 'പീസ്' പ്രദർശനത്തിനെത്തുന്നു; റിലീസ് തിയതി ഓഗസ്റ്റിൽ

Joju George | ജോജു ജോർജിന്റെ 'പീസ്' പ്രദർശനത്തിനെത്തുന്നു; റിലീസ് തിയതി ഓഗസ്റ്റിൽ

മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്‌' ഒരു സറ്റയർ മൂവിയാണ്‌

Joju George

Joju George

 • Share this:
  ജോജു ജോർജിനെ (Joju George) നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസ്' (Peace) ഓഗസ്റ്റ് 19ന് തിയെറ്ററുകളിൽ എത്തും. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്‌' ഒരു സറ്റയർ മൂവിയാണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം.

  ജോജുവിൻ്റെ 'നായാട്ട്', 'മധുരം' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷപ്രീതി നേടിയിരുന്നു. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. വിനീത് ശ്രീനിവാസൻ, ഷഹബാസ് അമൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് അവസാനമായി വേഷമിട്ടിരുന്ന ചിത്രം കൂടിയാണിത്.

  ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ മറ്റു ഗാനങ്ങൾ അൻവർ അലി, വിനായക് ശശികുമാർ എന്നിവരും എഴുതിയിരിക്കുന്നു. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്ത കൃഷ്ണൻ, ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌: അമൽ ജോസ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്‌, മാർക്കറ്റിംഗ്‌: ഹെയിൻസ്.  Also read: അന്ന് പ്രിയന് 13 വയസ്സ്, ലാലിന് പത്തും; 'ഓളവും തീരവും' ബ്ലാക്ക് ആൻഡ് വൈറ്റിൽ പുനർജനിക്കുമ്പോൾ

  മലയാള സിനിമയുടെ ആർട്ട് ഹൗസ് പ്രസ്ഥാനത്തിന് ചുക്കാൻ പിടിച്ച ചിത്രമായി എന്നും ഓർക്കപ്പെടുന്ന സിനിമയാണ് 1970ൽ മധുവും ഉഷാ നന്ദിനിയും നായികാനായകന്മാരായി പുറത്തിറങ്ങിയ 'ഓളവും തീരവും'. എം.ടി.യുടെ രചനയ്ക്ക് പി.എൻ. മേനോൻ സംവിധാനവും, മങ്കട രവി വർമ്മ ക്യാമറയും ചലിപ്പിച്ച്, ബാപ്പൂട്ടിയുടെയും നബീസയുടെയും പ്രണയത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കി. പിൽക്കാലത്ത് ലോകമറിയുന്ന കലാമൂല്യമുള്ള സിനിമകൾ മലയാളത്തിലുണ്ടാവാൻ പ്രചോദനമായത് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.

  അന്ന് പതിമൂന്നും പത്തും വയസ്സുണ്ടായിരുന്ന രണ്ടാൺകുട്ടികൾ ചേർന്ന് ആ സിനിമയ്ക്ക് ഇന്ന് പുനരാവിഷ്കരണം നൽകുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി, ദുർഗ്ഗാ കൃഷ്ണ നായികയായി, 'ഓളവും തീരവും' മറ്റൊരു പുഴക്കരയിൽ അര നൂറ്റാണ്ടിനു ശേഷം വീണ്ടും ഒഴുകുന്നു. യൗവ്വനകാലത്തിന്റെ തുടക്കത്തിൽ 'ഓളവും തീരവും' സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയ മാമുക്കോയ സിനിമയുടെ പുനരാവിഷ്ക്കാരത്തിൽ കടത്തുകാരൻ മമ്മതിക്കയായി വേഷമിടുന്നു. അന്നത്തെ ചെറുപ്പക്കാരനായ എഴുത്തുകാരൻ ഇന്ന് നവതിയോടടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ രചനകൾക്ക് ഇനിയും ചെറുപ്പം വിട്ടുമാറിയിട്ടില്ല എന്ന് തെളിയിച്ചുകൊണ്ട് ഓളവും തീരവും സെറ്റിൽ എം.ടി.ക്ക് 89-ാം പിറന്നാൾ ആഘോഷമൊരുങ്ങി.
  Published by:user_57
  First published: