• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ജോജു ജോർജ് ഇനി ഗുണ്ട

തൃശൂർ കേന്ദ്രീകരിച്ചുള്ള ചിത്രം ഈ മാസം 12ന് തൃപ്രയാറിൽ ഷൂട്ടിംഗ് ആരംഭിക്കും

news18india
Updated: February 6, 2019, 5:06 PM IST
ജോജു ജോർജ് ഇനി ഗുണ്ട
തൃശൂർ കേന്ദ്രീകരിച്ചുള്ള ചിത്രം ഈ മാസം 12ന് തൃപ്രയാറിൽ ഷൂട്ടിംഗ് ആരംഭിക്കും
news18india
Updated: February 6, 2019, 5:06 PM IST
പോലീസുകാരന്റെ തന്മയത്തോടെയുള്ള അഭിനയത്തിന് ജോസഫിലൂടെ കയ്യടികൾ വാരിക്കൂട്ടിയ ജോജു ജോർജ് ഇനി ഗുണ്ട.
നാല് വർഷങ്ങൾക്കു ശേഷമുള്ള സംവിധായകൻ ജോഷിയുടെ തിരിച്ചു വരവ് ചിത്രത്തിൽ നായകനായ ജോജു ജോർജ് ഗുണ്ടയുടെ വേഷത്തിൽ എത്തും. തൃശൂർ കേന്ദ്രീകരിച്ചുള്ള ചിത്രം ഈ മാസം 12ന് തൃപ്രയാറിൽ ഷൂട്ടിംഗ് ആരംഭിക്കും. മുഖ്യ വേഷത്തിൽ മഞ്ജു വാര്യരും എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും, നൈല ഉഷയാണ് നായികാ വേഷത്തിൽ. ധനുഷ് ചിത്രം അസുരനിലെ ഷെഡ്യൂളുമായി തിരക്കിലാണ് മഞ്ജു.

Also read: ആട് 3 വരും, വിജയ് ബാബുവിന്റെ ഔദ്യോഗിക പ്രഖ്യാപനം
Loading...
2015ൽ പുറത്തിറങ്ങിയ ലൈലാ ഓ ലൈലയാണ് ജോഷിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ശേഷം പല ചിത്രങ്ങളും പരീക്ഷിക്കാൻ ഒരുങ്ങിയെങ്കിലും നടന്നില്ല. ഇതിൽ ദിലീപ് ചിത്രം റൺവേയുടെ രണ്ടാം ഭാഗം വാളയാർ പരമശിവം ഉണ്ടായിരുന്നു. 2018ൽ പുറത്തിറങ്ങിയ ജോസഫിൻറെ തിളക്കത്തിലാണ് ജോജു. ഫെബ്രുവരി 15ന് പുറത്തിറങ്ങുന്ന രജിഷ വിജയൻറെ ചിത്രം ജൂണിൽ അച്ഛൻ പനാമാ ജോയ് എന്ന കഥാപാത്രമായി ജോജു എത്തും.

തൻ്റെ 40 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറിൽ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വൻറി-ട്വൻറിയും സംവിധാനം ചെയ്തത് ജോഷിയാണ്. ഈ.മ.യൗവിലൂടെ ശ്രദ്ധേയനായ ചെമ്പൻ വിനോദ് ജോസ് ഒരു മുഖ്യ കഥാപാത്രമായി എന്നുമെന്നും സൂചനയുണ്ട്. ഡേവിഡ് കാച്ചപ്പള്ളിയാണ് നിർമ്മാണം.

First published: February 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍