നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജോജു ജോർജ് നായകൻ; 'മധുരം' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  ജോജു ജോർജ് നായകൻ; 'മധുരം' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  Joju George to play male lead in Madhuram | 'ജൂൺ' എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്

  മധുരം

  മധുരം

  • Share this:
   ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ജോജു ജോർജ് , സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു.

   ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം താരങ്ങളും അണിനിരക്കുന്നു . ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ടാണ് തുടക്കം. കോട്ടയവും ഫോർട്ട്‌ കൊച്ചിയുമാണ് മറ്റ് ലൊക്കേഷനുകൾ   'ജൂൺ' എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

   കോ പ്രൊഡ്യൂസേസ്. ബാദുഷാ, സുരാജ്. എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറെക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവിയർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽ രോഹിത്ത് കെ. സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്.
   Published by:user_57
   First published:
   )}