• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES JOJU GEORGE TO PLAY THE LEAD IN IRUMUKHAM MOVIE

ജോജു ജോർജ് നായകനായ സൈക്കളോജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; 'ഇരുമുഖം' ഒരുങ്ങുന്നു

ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ മാസത്തിൽ ആരംഭിക്കും

ജോജു ജോർജ്, ഇരുമുഖം

ജോജു ജോർജ്, ഇരുമുഖം

  • Share this:
    ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. 'ഇരുമുഖം' എന്ന് പേരിട്ട ചിത്രം ജോജുവിന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പുറത്തിറക്കിയത്. നവാഗതനായ ഷറഫുദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവതേജ് ഫിലിംസിന്റെ ബാനറിൽ സുജൻ കുമാർ നിർമിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ്
    ത്രില്ലറാണ്. സ്ക്രിപ്റ്റ് ബിജു ആർ പിള്ള. ലൈൻ പ്രൊഡ്യുസർ എൻ. എം ബാദുഷ.

    തുറമുഖം, ഒറ്റക്കൊമ്പൻ, പീസ് തുടങ്ങിയ സിനിമകളാണ് ഇനി ജോജുവിന്റേതായി പുറത്തിറങ്ങാനുള്ളത്. അടുത്തിറങ്ങിയ 'നായാട്ട്' വളരെയധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു.

    ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ മാസത്തിൽ ആരംഭിക്കും. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.








    View this post on Instagram






    A post shared by JOJU (@joju_george)






    Also read: ആന്‍ അഗസ്റ്റിൻ സിനിമ നിർമ്മാണത്തിലേക്ക്; അഭിനയത്തിലും സജീവമാകാൻ താരം

    നടി ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം, അഭിനയത്തിലേയ്ക്കും ആൻ അഗസ്റ്റിൻ സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

    മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

    'ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' എന്നാണ് പോസ്റ്റ്.

    ലാൽ ജോസ് സംവിധാനം ചെയ്ത 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ്.

    2013 ലെ ആർട്ടിസ്റ്റ് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. അർജുനൻ സാക്ഷി, ഡാ തടിയാ പോലുള്ള സിനിമകളിലെ ആൻ അഗസ്റ്റിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

    2015 ൽ നീന എന്ന ചിത്രത്തിലെ നായിക വേഷത്തിനു ശേഷം ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. 2014 ലായിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹം. ഇവർ വിവാഹമോചിതരായി എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്.

    Also read: Actor Joju George will play the lead in Irumukham a movie that has just been announced. The film comes after he made heads turn with his stellar performance in the thriller movie Nayattu. Joju had recently forayed into Tamil cinema playing a role in Jagame Thanthiram
    Published by:user_57
    First published:
    )}